Saturday, January 3, 2026

കൊച്ചിയില്‍ മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ട്‌ പേർക്ക് ദാരുണാന്ത്യം, നാല് പേര്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചിയില്‍ മൂന്നു ബൈക്കുകള്‍ (Bike Accident) കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട്‌ പേർക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശി അനീഷ് (26), ഇളമക്കര സ്വദേശി എഡ്വേർഡ് (47) എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

അനീഷ് ഓടിച്ചിരുന്ന ബൈക്കില്‍ രണ്ട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഈ ബൈക്ക് മറ്റു രണ്ടു ബൈക്കുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച അർധരാത്രി വള്ളോൻ റോഡിലാണ് സംഭവം നടന്നത്.

Related Articles

Latest Articles