കൊച്ചി: പട്ടി റോഡിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. എറണാകുളം മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍ (24) ആണ് മരിച്ചത്. എറണാകുളം കോതാട് വച്ചാണ് അപകടമുണ്ടായത്.
പട്ടി കുറുകെ ചാടിയതിന് പിന്നാലെ നിയന്ത്രണം തെറ്റി ബൈക്ക് കണ്ടെയ്‌നര്‍ ലോറിയുടെ അടിയില്‍പ്പെട്ടാണ് മരണം.ഈ മേഖലയിൽ നായശല്യം രൂക്ഷമാണ്. വാരാപ്പുഴ പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

