കാസർകോട് : ഉദുമ പള്ളത്ത് ബൈക്കിൽ മിനിലോറിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് മരിച്ചത് . പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.
ഇന്ന് വൈകുന്നേരം നടക്കുന്ന ഐ എസ് എൽ ഫൈനൽ കാണാനായി മലപ്പുറത്ത് നിന്ന് ഗോവിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.