Saturday, May 11, 2024
spot_img

ബിനോയ് കോടിയേരിയുടെ എതിര്‍പ്പെല്ലാം പച്ചക്കള്ളം; വീണ്ടും ഫോട്ടോ പുറത്തുവിട്ട് യുവതി

മുംബൈ- ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയുമൊത്തുള്ള കൂടുതല്‍ കുടുംബ ചിത്രങ്ങള്‍ പുറത്തുവിട്ട് യുവതി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി ചിത്രം പുറത്തുവിട്ടത്. യുവതിയുമായി യാതൊരു ബന്ധവും ഇല്ലെന്ന ബിനോയിയുടെ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങള്‍.

കുട്ടിയുടെ പിറന്നാള്‍ ബിനോയിയുമൊത്ത് ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ യുവതി നേരത്തെ പുറത്തുവിട്ടിരുന്നു. വിവാഹവാഗ്ദാനം നല്‍കി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ബിനോയിയുമായുള്ള ബന്ധത്തില്‍ തനിക്ക് ഒരു കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിനോയ് കോടിയേരി ഇതിനെ ശക്തമായി എതിര്‍ക്കുകയാണ് ഉണ്ടായത്. കേസില്‍ ബിനോയിയുടെ ഡി എന്‍ എ പരിശോധന ഇന്ന് നടക്കാനിരിക്കെയാണ് യുവതി ബിനോയിയുമൊത്തുള്ള ഒരു ഫോട്ടോ കൂടി പുറത്തുവിട്ടത്.

Related Articles

Latest Articles