Thursday, May 16, 2024
spot_img

അയ്യപ്പന്‍ പണി കൊടുത്തപ്പോള്‍ നിറ കണ്ണുമായി കോടിയേരി പുത്രന്‍ ശബരിമലയിലെത്തി- കെട്ടുമായി ദര്‍ശനം നടത്തിയത് മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച്

ശബരിമല: ബിഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡി എന്‍ എ പരിശോധനാ ഫലത്തിന്‍റെ നാളുകള്‍ അടുത്തതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മൂത്തമകന്‍ ബിനോയ് കോടിയേരി നിറകണ്ണുകളോടെ അയ്യനെ കാണാന്‍ ശബരിമലയിലെത്തി. കെട്ടുനിറച്ച് പതിനെട്ടാംപടി ചവിട്ടിയാണ് കോടിയേരി പുത്രന്‍ ശബരിമലയില്‍ എത്തിയത്. മാധ്യമങ്ങള്‍ കാണാതിരിക്കാനായി തല തോര്‍ത്തുകൊണ്ട് മറച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് തന്നെ ബിനോയ് കോടിയേരി ശബരിമലയില്‍ എത്തിയിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളെ ഒഴിവാക്കാനായി ഗസ്റ്റ് ഹൗസില്‍ നിന്നും അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല. നട തുറന്ന ഉടനാണ് ബിനോയ് കണ്‍കുളിര്‍ക്കെ അയ്യനെ തൊഴാനായി എത്തിയത്.

ബിഹാറി ഡാന്‍സറുടെ പീഡനപരാതിയില്‍ ഇക്കഴിഞ്ഞ ജൂലൈ 30നാണ് ബിനോയ് കോടിയേരി ഡി എന്‍ എ പരിശോധനയ്ക്ക് വിധേയനായത്. ഇതിന്റെ ഫലം തിങ്കളാഴ്ച പുറത്തുവരാനിരിക്കെയാണ് ബിനോയ് കോടിയേരി ശബരിമലയില്‍ എത്തിയത്. ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വച്ചാണ് രക്തസാംപിള്‍ ശേഖരിച്ചത്. രക്തസാംപിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിന് അയച്ചു. ഡിഎന്‍എ ഫലം രഹസ്യ രേഖ എന്ന നിലയില്‍ ഇത് മുദ്ര വെച്ച കവറില്‍ബോംബെ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് മുംബൈ പോലീസ് അറിയിച്ചിരുന്നു.

നേരത്തേ മുന്‍ നിശ്ചയിച്ച ആശുപത്രിയില്‍ നിന്ന് രക്തസാംപിള്‍ സ്വീകരിക്കുന്നത് പൊലീസ് മാറ്റിയിരുന്നു. ജൂഹുവിലെ കൂപ്പര്‍ ആശുപത്രിയിലെത്താന്‍ ആദ്യം ആവശ്യപ്പെട്ട പൊലീസ് പിന്നീട് അസൗകര്യം ചൂണ്ടിക്കാട്ടി ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. അന്നേദിവസം രാവിലെ ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ ബിനോയ് ഹാജരായിരുന്നു.എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഡിഎന്‍എ പരിശോധന എവിടെ വരെ ആയെന്നു ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ചോദിച്ചത്.

ഇതുവരെ രക്ത സാമ്പിള്‍ നല്‍കാതെ ബിനോയ് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഡിഎന്‍എ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജിയില്‍ അന്തിമ തീരുമാനം എടുക്കുകയെന്ന് കോടതി വ്യക്തമാക്കിയിരുന്നു.ഈ മാസം 26നാണ് ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡന കേസില്‍ മുംബൈഹൈക്കോടതി തുടര്‍വാദം കേള്‍ക്കുന്നത്. ലൈംഗിക പീഡന കേസ് റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ആവശ്യത്തിന്‍മേലാണ് തുടര്‍വാദം. ഡി എന്‍ എ പരിശോധനാ റിപ്പോര്‍ട്ട് വരുന്നതോടെ സത്യം തെളിയുമെന്നായിരുന്നു ബിനോയ് കോടിയേരിയുടെ അവകാശവാദം.

കേസ് തള്ളണമെന്ന ഹര്‍ജിയില്‍ അനുകൂല വിധി ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസവും ബിനോയ് പ്രകടിപ്പിച്ചിരുന്നു.മുംബൈ ദിന്‍ദോഷിസെഷന്‍സ് കോടതി കേസില്‍ ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.ഒരുമാസം തുടര്‍ച്ചയായി എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന നിബന്ധനയോടെയാണ് ബിനോയ്ക്ക് ജാമ്യം അനുവദിച്ചത്. തന്‍റെ മുന്‍കൂര്‍ ജാമ്യവ്യവസ്ഥകളി‍ല്‍ചിലത് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെസമീപിക്കാന്‍ കോടിയേരി പുത്രന്‍ നിയമോപദേശം തേടിയിട്ടുണ്ട്. വിദേശത്ത്പോകാന്‍ കോടതിയുടെ അനുമതി വേണമെന്ന ജാമ്യവ്യവസ്ഥയ്ക്കെതിരെയാണ് ബിനോയ് കോടിയേരിയുടെ നീക്കം.വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ ബിനോയ് കോടിയേരി പീഡിപ്പിച്ചെന്നാണ് ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന 33 കാരി യുവതിയുടെ പരാതിയില്‍ പറയുന്നത്. കോടിയേരി ബാലകൃഷ്ണന്‍റെ മൂത്ത പുത്രനായ ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും തനിക്കും കുഞ്ഞിനും ബിനോയ് ജീവിതച്ചെലവിനായി പണം നല്‍കിയിരുന്നുവെന്നും യുവതി പറയുന്നു. എന്നാല്‍ കേരളത്തില്‍ ബിനോയ്ക്ക് കുടുംബമുണ്ടെന്ന് അടുത്തിടെയാണ് മനസിലാക്കിയതെന്നും ഇതേത്തുടര്‍ന്നാണ് പരാതിയുമായി മുന്നോട്ടു പോകുന്നതെന്നുമായിരുന്നു യുവതിയുടെ വിശദീകരണം.

33കാരിയായ യുവതിയുടെ പരാതിയില്‍ മുംബൈ ഓഷിവാരപോലീസ് കേസെടുക്കുകയായിരുന്നു.ബലാല്‍സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഓഷിവാര പൊലീസ് ബിനോയ് കോടിയേരിക്കെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്.അതിനിടെ, കുട്ടിയോടൊപ്പമുള്ള ബിനോയ് കോടിയേരിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് യുവതി. കുട്ടിയുടെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് യുവതി പുറത്തുവിട്ടത്. കോടതിയിലും കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്.പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പീഡന ആരോപണം സിപിഎമ്മിനെ ആകെ നാണംകെടുത്തിയിരിക്കുകയാണ്.തലയില്‍ മുണ്ടിട്ട് നടക്കേണ്ടഅവസ്ഥയായിട്ടും കോടിയേരി ബാലകൃഷ്ണനെ പാര്‍ട്ടി ഇതേവരെതള്ളിപ്പറഞ്ഞിട്ടില്ല.

ഡി എന്‍ എ പരിശോധനാ റിപ്പോര്‍ട്ടില്‍ ബിനോയ് കോടിയേരിയുടെ കുറ്റം തെളിഞ്ഞാല്‍ കോടിയേരിയെ പാര്‍ട്ടിക്ക് തള്ളിപ്പറയേണ്ടി വരും.ദേശീയ നേതൃത്വത്വത്തില്‍ സീതാറാം യെച്ചൂരിയാണ് ഉള്ളതെന്നത് സി പി എമ്മിലെ കണ്ണൂര്‍ലോബിക്ക് തലവേദനയാണ്. സി പി എം സംസ്ഥാന സെക്രട്ടറിയായകോടിയേരി സംസ്ഥാനത്തെവെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍പോലും ഇതേവരെ പോകാന്‍ തയ്യാറായിട്ടില്ല. സ്വന്തം മകന്‍റെ കേസിനെകുറിച്ചുള്ള ആധിയിലാണ് കോടിയേരിയെന്നാണ് അണിയറ സംസാരം.ടെന്‍ഷന്‍ ലഘൂകരിക്കാനായി തലസ്ഥാനത്തെ തിയേറ്ററില്‍ കോടിയേരി കുടുംബ സമേതം സിനിമ കാണാന്‍ പോയിരുന്നു.

ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന ആരോപണത്തോടെയാണ് കോടിയേരിയുടെ മൂത്ത മകന്‍ ബിനോയ് കോടിയേരി വിവാദ നായകന്‍ ആകുന്നത്. ദുബായിലെ ജാസ് ടൂറിസം എല്‍എല്‍സി എന്ന കമ്പനി ഉടമ ഹസന്‍ അല്‍ മര്‍സൂഖിയാണ് ബിനോയിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്. കോടികള്‍ തട്ടിപ്പ് നടത്തി ബിനോയ് മുങ്ങി എന്നതായിരുന്നു ആരോപണം.പത്ത് ലക്ഷം രൂപ വെട്ടിച്ചു എന്നാണ് പരാതി ഉയര്‍ന്നത്. ബിനോയ് പകരം നല്‍കിയ ചെക്കുകള്‍ മടങ്ങിയിരുന്നു. മാത്രമല്ല ബിനോയ് ദുബായില്‍ നിന്ന് മുങ്ങുകയും ചെയ്തു.

പണം തിരികെ കിട്ടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മര്‍സൂഖി സിപിഎം പോളിറ്റ് ബ്യൂറോയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് വാര്‍ത്ത പുറത്തായത്. ഇതില്‍ കോടിയേരിയും സിപിഎമ്മും ഒരുപോലെ വെട്ടിലായിരുന്നു.ബിനോയിലെ പിടികൂടാന്‍ മര്‍സൂഖി ഇന്റര്‍പോളിന്റെ അടക്കം സഹായം തേടിയിരുന്നു. അതിനിടെ വളരെ പെട്ടെന്ന് തന്നെ കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. പ്രമുഖനായ പ്രവാസി വ്യവസായിയാണ് പണം നല്‍കി കോടിയേരിയുടെ മകനെ സഹായിച്ചത് എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

യുവതി നല്‍കിയ ലൈംഗിക പീഡനക്കേസില്‍ ഇനിയുള്ള ഓരോ നാളുകളും ബിനോയ് കോടിയേരിക്ക് നെഞ്ചിടിപ്പിന്‍റെ നിമിഷങ്ങളാണ്. പിതാവായ കോടിയേരി ബാലകൃഷ്ണനും മകന്‍റെ കേസിനെ കുറിച്ചുള്ള ധര്‍മസങ്കടത്തിലാണ്. .ആദ്യം അസുഖം പറഞ്ഞ് ഡി എന്‍ എ പരിശോധന വൈകിപ്പിച്ച ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശ പ്രകാരമാണ് പരിശോധനയ്ക്ക് വഴങ്ങിയത്.പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തണമെന്ന യുവതിയുടെ ആവശ്യം പരിഗണിച്ച് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിശോധനാഫലം മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാനും മുംബൈ കോടതി ഉത്തരവിട്ടിട്ടുണ്ട്.

രണ്ടാഴ്ചയ്ക്കകം സീല്‍ ചെയ്ത പരിശോധനാറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ജൂലൈ 30ന് തന്നെ പോലീസും അറിയിച്ചിരുന്നു.ഈ മാസം 26നാണ് ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡന കേസില്‍ മുംബൈഹൈക്കോടതി തുടര്‍വാദം കേള്‍ക്കുന്നത്. ലൈംഗിക പീഡന കേസ് റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ആവശ്യത്തിന്‍മേലാണ് തുടര്‍വാദം. ഡി എന്‍ എ പരിശോധനാ റിപ്പോര്‍ട്ട് വരുന്നതോടെ സത്യം തെളിയുമെന്നായിരുന്നു ബിനോയ് കോടിയേരിയുടെ അവകാശവാദം.കേസ് തള്ളണമെന്ന ഹര്‍ജിയില്‍ അനുകൂല വിധി ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസവും ബിനോയ് പ്രകടിപ്പിച്ചിരുന്നു.

മുംബൈ ദിന്‍ദോഷിസെഷന്‍സ് കോടതി കേസില്‍ ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.ഒരുമാസം തുടര്‍ച്ചയായി എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന നിബന്ധനയോടെയാണ് ബിനോയ്ക്ക് ജാമ്യം അനുവദിച്ചത്. തന്‍റെ മുന്‍കൂര്‍ ജാമ്യവ്യവസ്ഥകളി‍ല്‍ചിലത് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെസമീപിക്കാന്‍ കോടിയേരി പുത്രന്‍ നിയമോപദേശം തേടിയിട്ടുണ്ട്. വിദേശത്ത്പോകാന്‍ കോടതിയുടെ അനുമതി വേണമെന്ന ജാമ്യവ്യവസ്ഥയ്ക്കെതിരെയാണ് ബിനോയ് കോടിയേരിയുടെ നീക്കം.

വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ ബിനോയ് കോടിയേരി പീഡിപ്പിച്ചെന്നാണ് ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന 33 കാരി യുവതിയുടെ പരാതിയില്‍ പറയുന്നത്. കോടിയേരി ബാലകൃഷ്ണന്‍റെ മൂത്ത പുത്രനായ ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും തനിക്കും കുഞ്ഞിനും ബിനോയ് ജീവിതച്ചെലവിനായി പണം നല്‍കിയിരുന്നുവെന്നും യുവതി പറയുന്നു. എന്നാല്‍ കേരളത്തില്‍ ബിനോയ്ക്ക് കുടുംബമുണ്ടെന്ന് അടുത്തിടെയാണ് മനസിലാക്കിയതെന്നും ഇതേത്തുടര്‍ന്നാണ് പരാതിയുമായി മുന്നോട്ടു പോകുന്നതെന്നുമായിരുന്നു യുവതിയുടെ വിശദീകരണം.

33കാരിയായ യുവതിയുടെ പരാതിയില്‍ മുംബൈ ഓഷിവാര പോലീസ് കേസെടുക്കുകയായിരുന്നു.ബലാല്‍സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഓഷിവാര പൊലീസ് ബിനോയ് കോടിയേരിക്കെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്.അതിനിടെ, കുട്ടിയോടൊപ്പമുള്ള ബിനോയ് കോടിയേരിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് യുവതി. കുട്ടിയുടെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് യുവതി പുറത്തുവിട്ടത്.

കോടതിയിലും കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്.പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പീഡന ആരോപണം സിപിഎമ്മിനെ ആകെ നാണംകെടുത്തിയിരിക്കുകയാണ്.തലയില്‍ മുണ്ടിട്ട് നടക്കേണ്ടഅവസ്ഥയായിട്ടും കോടിയേരി ബാലകൃഷ്ണനെ പാര്‍ട്ടി ഇതേവരെതള്ളിപ്പറഞ്ഞിട്ടില്ല.ഡി എന്‍ എ പരിശോധനാ റിപ്പോര്‍ട്ടില്‍ ബിനോയ് കോടിയേരിയുടെ കുറ്റം തെളിഞ്ഞാല്‍ കോടിയേരിയെ പാര്‍ട്ടിക്ക് തള്ളിപ്പറയേണ്ടി വരും.ദേശീയ നേതൃത്വത്വത്തില്‍ സീതാറാം യെച്ചൂരിയാണ് ഉള്ളതെന്നത് സി പി എമ്മിലെ കണ്ണൂര്‍ലോബിക്ക് തലവേദനയാണ്.

സി പി എം സംസ്ഥാന സെക്രട്ടറിയായകോടിയേരി സംസ്ഥാനത്തെവെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍പോലും ഇതേവരെ പോകാന്‍ തയ്യാറായിട്ടില്ല. സ്വന്തം മകന്‍റെ കേസിനെകുറിച്ചുള്ള ആധിയിലാണ് കോടിയേരിയെന്നാണ് അണിയറ സംസാരം.ടെന്‍ഷന്‍ ലഘൂകരിക്കാനായി തലസ്ഥാനത്തെ തിയേറ്ററില്‍ കോടിയേരി കുടുംബ സമേതം സിനിമ കാണാന്‍ പോയിരുന്നു. ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന ആരോപണത്തോടെയാണ് കോടിയേരിയുടെ മൂത്ത മകന്‍ ബിനോയ് കോടിയേരി വിവാദ നായകന്‍ ആകുന്നത്. ദുബായിലെ ജാസ് ടൂറിസം എല്‍എല്‍സി എന്ന കമ്പനി ഉടമ ഹസന്‍ അല്‍ മര്‍സൂഖിയാണ് ബിനോയിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്.

കോടികള്‍ തട്ടിപ്പ് നടത്തി ബിനോയ് മുങ്ങി എന്നതായിരുന്നു ആരോപണം.പത്ത് ലക്ഷം രൂപ വെട്ടിച്ചു എന്നാണ് പരാതി ഉയര്‍ന്നത്. ബിനോയ് പകരം നല്‍കിയ ചെക്കുകള്‍ മടങ്ങിയിരുന്നു. മാത്രമല്ല ബിനോയ് ദുബായില്‍ നിന്ന് മുങ്ങുകയും ചെയ്തു. പണം തിരികെ കിട്ടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മര്‍സൂഖി സിപിഎം പോളിറ്റ് ബ്യൂറോയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് വാര്‍ത്ത പുറത്തായത്. ഇതില്‍ കോടിയേരിയും സിപിഎമ്മും ഒരുപോലെ വെട്ടിലായിരുന്നു.

ബിനോയിലെ പിടികൂടാന്‍ മര്‍സൂഖി ഇന്റര്‍പോളിന്റെ അടക്കം സഹായം തേടിയിരുന്നു. അതിനിടെ വളരെ പെട്ടെന്ന് തന്നെ കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. പ്രമുഖനായ പ്രവാസി വ്യവസായിയാണ് പണം നല്‍കി കോടിയേരിയുടെ മകനെ സഹായിച്ചത് എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.യുവതി നല്‍കിയ ലൈംഗിക പീഡനക്കേസില്‍ ഇനിയുള്ള ഓരോ നാളുകളും ബിനോയ് കോടിയേരിക്ക് നെഞ്ചിടിപ്പിന്‍റെ നിമിഷങ്ങളാണ്. പിതാവായ കോടിയേരി ബാലകൃഷ്ണനും മകന്‍റെ കേസിനെ കുറിച്ചുള്ള ധര്‍മസങ്കടത്തിലാണ്.

Related Articles

Latest Articles