Friday, May 17, 2024
spot_img

കോവിഡിനെതിരെ പോരാടാൻ രാജ്യത്തിന്റെ അടുത്ത വാക്‌സിൻ; ‘കോര്‍ബിവാക്‌സ് ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ

ദില്ലി:രാജ്യത്തിന്റെ അടുത്ത വാക്‌സിൻ ഉടൻ പുറത്തിറക്കും. ഹൈദരാബാദ് ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ‘ബയോളജിക്കല്‍ ഇ’ നിർമ്മിക്കുന്ന എറ്റവും പുതിയ കോവിഡ് വാക്‌സിനായ ‘കോര്‍ബിവാക്‌സ്’ ആണ് സെപ്റ്റംബര്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്ന സൂചന ലഭിച്ചിരിക്കുന്നത്.കമ്പനിയുടെ ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങളില്‍ വിജയം കണ്ട കോര്‍ബിവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്‌നോളജി വിഭാഗം ബയോളജിക്കല്‍ ഇയുമായി ചേര്‍ന്ന് ഗവേഷണ പദ്ധതികള്‍ നടത്തും. ഏതാണ്ട് നൂറു കോടി രൂപയുടെ സാമ്പത്തിക സഹായം ഗ്രാന്റിനത്തില്‍ കമ്പനിക്ക് ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.മാത്രമല്ല ആര്‍ബിഡി പ്രോട്ടീന്‍ സബ്- യൂണിറ്റ് വാക്‌സിനായ കോര്‍ബിവാക്‌സിന്റെ പ്രീക്ലിനിക്കല്‍ ഘട്ടം തുടങ്ങിയുള്ള പരീക്ഷണങ്ങളുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു എന്നാണ് കേന്ദ്രം അറിയിച്ചത്.

അതേസമയം ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന ‘അഡീനോ ഇന്‍ട്രാനേസല്‍ വാക്‌സിന്‍’ ഉള്‍പ്പെടെ നാലു വാക്‌സിനുകളുടെ പരീക്ഷണങ്ങള്‍ കാര്യക്ഷമമായി പുരോഗമിക്കുകയാണ്. നിലവില്‍ രാജ്യത്ത് കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്നിക് എന്നീ വാക്‌സിനുകള്‍ക്കാണ് ഉപയോഗാനുമതി ലഭിച്ചിരിക്കുന്നത്.

മാത്രമല്ല രാജ്യത്തെ വാക്‌സിന്‍ പരീക്ഷണങ്ങളുടെ മേല്‍നോട്ടച്ചുമതല കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ ഡവലപ്പ്‌മെന്റ് പദ്ധതിയായ ‘മിഷന്‍ കോവിഡ് സുരക്ഷ’യ്ക്കാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles