അഹമ്മദാബാദ് : അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ്, ഗുജറാത്ത് തീരം തൊട്ടു. അർധരാത്രി വരെ കാറ്റ് തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനെത്തുടർന്ന് ഗുജറാത്ത് തീരത്ത് കനത്ത മഴയും കാറ്റുമാണ്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് ബിപോർജോയ് കരതൊട്ടത്. പരമാവധി മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയുണ്ടാകുമെന്നായിരുന്നു അറിയിപ്പ്. ബിപോര്‍ജോയ് കരതൊട്ടത്. തിരമാലകൾ 6 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. പോർബന്തർ മേഖലയിൽ ഇതിനോടകം കനത്ത നാശനഷ്ടം ഉണ്ടായി എന്നാണ് ലഭിക്കുന്ന വിവരം.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഗുജറാത്തിന്റെ തീരദേശങ്ങളിൽ താമസിക്കുന്ന ഒരുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കച്ച് ജില്ലയിൽനിന്നു മാത്രം 46,800 പേരെ ഒഴിപ്പിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിന് അറുനൂറോളം വരുന്ന പ്രത്യേക സംഘത്തെ തയാറാക്കിയെന്ന് അധികൃതർ അറിയിച്ചു. 7 വിമാനങ്ങളും 6 ഹെലികോട്പറുകളും തയാറാക്കിയിട്ടുണ്ട്.

