Sunday, May 19, 2024
spot_img

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു ;മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ അയ്യായിരത്തോളം പക്ഷികളെ കൊന്നൊടുക്കും;ഭോപ്പാലിലെ ലാബിലേക്ക് അയച്ച പരിശോധനയിൽ സ്ഥിരീകരണം

കോട്ടയം : കോട്ടയം ജില്ലയിലെ തലയാഴം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഫാമിലാണ് പക്ഷിപ്പനി കണ്ടെത്തിയിരിക്കുന്നത്. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ അയ്യായിരത്തോളം പക്ഷികളെ ഇന്ന് കൊന്നൊടുക്കും. രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൊന്നൊടുക്കുന്നത് .

പക്ഷിപ്പനിയുണ്ടെന്ന സംശയത്തില്‍ കഴിഞ്ഞ ദിവസം സാമ്പിളുകള്‍ ശേഖരിക്കുകയും ഭോപ്പാലിലെ ലാബിലേക്ക് അയക്കുകയും ചെയ്തിരുന്നു. പരിശോധനയിൽ പക്ഷിപ്പനി ഉണ്ടെന്ന സ്ഥിരീകരണമാണ് ഇവിടെനിന്നും ലഭിച്ചത്. തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഡോ. പി.കെ. ജയശ്രീയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കൊന്ന പക്ഷികളെ സംസ്‌കരിക്കാനും പരിസരത്ത് അണുനശീകരണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്കും മൃഗസംരക്ഷണ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles