തിരുവനന്തപുരം: കോഴിക്കോട്ടിനു പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. മലപ്പുറം പെരുവള്ളൂര്‍ പഞ്ചായത്തിലാണ് പക്ഷികള്‍ ചത്തിരുന്നു. ഈ പക്ഷികളുടെ സാന്പികള്‍ പരിശോധിച്ചശേഷമാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനി പടരുന്ന പശ്ചാത്തലത്തില്‍ മുന്‍കുരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കെ. രാജു പറഞ്ഞു.
കോഴിക്കോട് നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് കൊക്കുകള്‍ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന്് ആരോഗ്യവകുപ്പ് അറിയിച്ചു
പാലക്കാട്ടും കുട്ടനാട്ടിലും താറാവുകള്‍ ചത്തത് ബാക്ടീരിയയും ചൂടും മൂലമാണെന്ന് കണ്ടെത്തിയിരുന്നു. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്ന സാഹചര്യം നിലവിലില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

