Monday, April 29, 2024
spot_img

തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണ്മാനില്ല; കാണാതായത് ലേഡി ആമസ്റ്റ് ഫെസന്റിനെ, മൃഗശാല അധികൃതർ അന്വേഷണം ആരംഭിച്ചു

തൃശൂര്‍: മൃഗശാലയില്‍ നിന്നും പക്ഷിയെ കാണ്മാനില്ല. ലേഡി ആമസ്റ്റ് ഫെസന്റ് എന്ന പക്ഷിയെയാണ് ഇന്ന് രാവിലെയോടെ കാണാതായത്. സംഭവത്തില്‍ മൃഗശാല അധികൃതര്‍ പരിശോധന നടത്തുകയാണ്. ഇന്നലെ വൈകുന്നേരം കൂട് വൃത്തിയാക്കുമ്പോള്‍ പക്ഷി കൂട്ടിലുണ്ടായിരുന്നുവെന്നാണ് മൃഗശാല ജീവനക്കാര്‍ പറയുന്നത്.

ഇന്ന് രാവിലെയും കൂട് വൃത്തിയാക്കിയിരുന്നു. ഈ സമയത്ത് പക്ഷി പുറത്ത് ചാടിയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കൂടിന് പരിസരത്തും മൃഗശാലയുടെ പരിസരപ്രദേശങ്ങളിലും പക്ഷിയെ കണ്ടെത്താനായില്ല.

Related Articles

Latest Articles