Tuesday, April 30, 2024
spot_img

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കലിന് വീണ്ടും തിരിച്ചടി, പുനപരിശോധന ഹര്‍ജി തള്ളി സുപ്രീംകോടതി

ദില്ലി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ പുന:പരിശോധന ഹർജി സുപ്രീംകോടതി തള്ളി. കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ആഗസ്റ്റിൽ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹർജി നൽകിയത്.

മുൻ ഉത്തരവിൽ പിഴവുകൾ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹർജി തള്ളികൊണ്ട് വ്യക്തമാക്കി. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്‍റെ ആവശ്യവും കോടതി നിരസിച്ചു.

Related Articles

Latest Articles