Thursday, May 2, 2024
spot_img

വാളയാര്‍ സംഭവം: യുവജന സംഘടനകളുടെ പ്രതിഷേധം കനക്കുന്നു; 100 മണിക്കൂര്‍ സത്യാഗ്രഹവുമായി ബിജെപിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുഗതകുമാരിയും

തിരുവനന്തപുരം: വാളയാര്‍ സംഭവത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷ യുവജന സംഘടനകള്‍ രംഗത്ത്. വാളയാര്‍ സംഭവത്തില്‍ അന്വേഷണം സിബി ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കവയിത്രി സുഗതകുമാരി മുഖ്യമന്ത്രിക്ക്് കത്തയച്ചു.

അട്ടപ്പള്ളത്ത് ബിജെപി ആരംഭിച്ച 100 മണിക്കൂര്‍ സത്യാഗ്രഹം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. കേസില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ ധവളപത്രം ഇറക്കി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കുമ്മനവും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറും പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചു. ഇന്നലെ പാലക്കാട് എസ്പി ഓഫീസിലേക്ക് യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും മാര്‍ച്ച് നടത്തിയിരുന്നു. വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് മുന്നണികളുടെ തീരുമാനം.

കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് യുവമോര്‍ച്ചയും എഐഎസ്എഫും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പോലീസ് ബാരിക്കേഡ് മറികടക്കാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗമുണ്ടായത്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്

Related Articles

Latest Articles