Friday, May 17, 2024
spot_img

തുടക്കത്തിൽ തന്നെ പാളി ! സർക്കുലർ എവിടെ ? ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സർവത്ര ആശയക്കുഴപ്പം ; പ്രതിഷേധിച്ച് ഡ്രൈവിം​ഗ് സ്കൂൾ‌ ഉടമകൾ

തിരുവനന്തപുരം : ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ തുടക്കത്തിൽ തന്നെ സർവത്ര ആശയക്കുഴപ്പം. ഡ്രൈവിം​ഗ് ടെസ്റ്റിൽ പരിഷ്കരണം വരുത്തിയെങ്കിലും പുതിയ മാറ്റങ്ങളും തീരുമാനങ്ങളും സംബന്ധിച്ച് ​ഗതാ​ഗത കമ്മീഷണർ സർക്കുലർ ഇറക്കിയിട്ടില്ല. അതിനാൽ തന്നെ നട്ടം തിരിയുകയാണ് ആർടിഒമാർ.

നേരത്തെ പ്രതിദിനം 30 ടെസ്റ്റുകൾ നടത്തുന്നത് സംബന്ധിച്ച് ഗതാ​ഗത കമ്മീഷണർ സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ, ഇത് വിവാദമായതോടെ പ്രതിദിന ലൈസൻസ് 60 ആക്കി ഉയർത്താൻ ​ഗതാ​ഗത മന്ത്രി കെ.ബി ​ഗണേഷ്കുമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ അത് സർക്കുലർ ഇറക്കിയിട്ടില്ല. ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ ഫെബ്രുവരിയിൽ ഇറങ്ങിയ സർക്കുലറിൽ ടെസ്റ്റ് നടത്തുമെന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ സംഘടന വ്യക്തമാക്കി.

ഇതിനിടെ പുതിയ പരിഷ്കരണത്തിൽ പ്രതിഷേധിച്ച് ഡ്രൈവിം​ഗ് പരിശീലകരും രം​ഗത്തുണ്ട്. മലപ്പുറത്ത് ടെസ്റ്റിം​ഗ് ​ഗ്രൗണ്ട് അടച്ചു കെട്ടിയാണ് പ്രതിഷേധിക്കുന്നത്. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് നൽകില്ലെന്ന് അറിയിച്ചിട്ടുണ്ട്. പരിഷ്കരണം അപ്രായോ​ഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രതിഷേധം നടക്കുന്നത്.

Related Articles

Latest Articles