പാവപ്പെട്ടവന്റെ പിച്ച ചട്ടിയിൽ പോലും കൈയ്യിട്ടു വാരുന്ന പിണറായി സർക്കാറിനെതിരെ ആഞ്ഞടിച്ച് ബി ജെ പി കൗൺസിലർ കരമന അജിത് രംഗത്ത്.തന്റെ ഫേസ്ബുക്കിലൂടെയാണ് അജിത് മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത്.പോസ്റ്റിന്റെ പൂർണ്ണരൂപം ഇതാണ്.
‘പാവപ്പെട്ടവന്റെ പിച്ച ചട്ടിയിൽ പോലും കൈയ്യിട്ടു വാരുന്ന പിണറായി സർക്കാർ…
നരേന്ദ്ര മോദി സർക്കാർ ഗരീബ് കല്യാൺ യോജന വഴി പാവങ്ങൾക്ക് സൗജന്യമായി നൽകുന്ന ഗോതമ്പ് അനധികൃതമായി പൊടിച്ച് ആട്ടയാക്കി ജനങ്ങൾക്ക് വിറ്റ് അവരെ കൊള്ളയടിക്കുകയാണ് പിണറായി സർക്കാർ.
അതിദരിദ്രവിഭാഗമായ മഞ്ഞ കാർഡുകാർക്കും ,
മുൻഗണന വിഭാഗമായ പിങ്ക് കാർഡ് കാർക്കും
കേന്ദ്ര സർക്കാർ ഗരീബ് കല്യാൺ യോജന വഴി സൗജന്യമായി നൽകുന്ന ഗോതമ്പ് കമ്യൂണിസ്റ്റ് നേതാവിന്റെ ബന്ധുവിന്റെ മില്ലിൽ കൊടുത്ത് പൊടിച്ച് ആട്ടയാക്കി കിലോയ്ക്ക് 6 ഉം 8 ഉം രൂപ നിരക്കിൽ വിതരണം ചെയ്ത് കോടികളാണ് തട്ടിയെടുക്കുന്നത്.
ഒന്നുമറിയാത്ത ജനങ്ങൾ 6 രൂപക്ക് ആട്ട കിട്ടുന്നു എന്ന് സന്തോഷിക്കുമ്പോൾ പിന്നണിയിൽ വിദഗ്ദമായി അരങ്ങേറുന്നത് വൻ കൊള്ളയാണ്.
കൃത്യമായി പറഞ്ഞാൽ
585524 കാർഡും 2014022 ഗുണഭോക്താ
ക്കളുമുള്ള
AAY ( മഞ്ഞ) കാർഡിന് കേന്ദ്രം 30 കിലോ അരിയും 5 kg ഗോതമ്പുമാണ് സൗജന്യമായി കൊടുത്തു വരുന്നത്.
5 കിലോ ഗോതമ്പിൽ 2 കിലോ പൊടിച്ച് ആട്ടയാക്കി കിലോയ്ക്ക് 6 രൂപ നിരക്കിൽ വിറ്റ് കോടികളുടെ കൊള്ളയാണ് നടത്തിവരുന്നത്.
3555891 കാർഡും
13334530 ഗുണഭോക്താ
കളുമുള്ള PHH കാർഡ് (പിങ്ക് ) -ൽ അംഗങ്ങളുടെ എണ്ണം കണക്കാക്കി 4 kg അരിയും 1 kg ഗോതമ്പും സൗജന്യമായാണ് കേന്ദ്രം കൊടുക്കുന്നത്.
സൗജന്യമായി ലഭിക്കുന്ന ഗോതമ്പിനെ പൊടിച്ച് ആട്ടയാക്കി 8 രൂപയ്ക്ക് ഒരംഗമാണെങ്കിൽ ഒരു കിലോ ആട്ടയും രണ്ട് അംഗമാണെങ്കിൽ 2 കിലോ ആട്ടയും 3 അംഗമാണെങ്കിൽ 3 കിലോ ആട്ടയും 4 അംഗമാണെങ്കിൽ 3 കിലോ ആട്ടയും 1 കിലോ ഗോതമ്പും,
5 അംഗമാണെങ്കിൽ 3 കിലോ ആട്ടയും 2 കിലോ ഗോതമ്പും നൽകുന്നു.
സൗജന്യമായി കേന്ദ്രം നൽകുന്ന ഗോതമ്പാണ് ഇവിടെ പാവങ്ങളുടെ പടത്തലവൻ എന്ന് സ്വയം അവകാശപ്പെടുന്ന
പിണറായി വിജയനും സർക്കാരും പാവങ്ങൾക്ക് വിറ്റ് കാശാക്കുന്നത്.
ഇതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തും എഴുതി ഞാൻ …

