Wednesday, May 15, 2024
spot_img

ദേശീയ രാഷ്ട്രീയത്തിൽ അടിപതറുന്നു; അടിയന്തിര യോഗം വിളിച്ച്‌ കോണ്‍ഗ്രസ്

നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഗോവയിലുള്‍പ്പെടെ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാതെ അടിമുടി തകരുകയാണ് കോൺഗ്രസ്. ഈ സാഹചര്യത്തിൽ ഗോവയില്‍ അടിയന്തിര യോഗം വിളിച്ച്‌ കോണ്‍ഗ്രസ്. മാര്‍ഗാവോയിലെ ഒരു ഹോട്ടലിലാണ് യോഗം വിളിച്ച്‌ ചേര്‍ത്തിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ യോഗം ആരംഭിയ്ക്കും എന്നാണ് ലഭിയ്ക്കുന്ന വിവരം.

ഗോവയില്‍ അധികാരം പിടിക്കാനാകുമെന്ന അമിതാവേശവും അമിതമായ ആത്മവിശ്വാസവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ മാറിമറിഞ്ഞതോടെയാണ് യോഗം വിളിച്ചിരിക്കുന്നത്. ബിജെപിയുടെ എതിരാളിയായി ഇനി കോണ്‍ഗ്രസിന് തുടരാനാകുന്നില്ലന്ന് കണ്ടതും യോഗം വിളിക്കാനുള്ള കാരണമായി മാറി. 21 സീറ്റാണ് അധികാരത്തിലെത്താന്‍ വേണ്ടത്. 18 സീറ്റില്‍ ബിജെപി മുന്നിലാണ്.

അതേസമയം, യുപിയിൽ ചരിത്രം തിരുത്തിക്കുറിച്ച് യോഗിയ്ക്ക് ഭരണത്തുടർച്ച. ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന അഖിലേഷ് യാദവിനെ ചിത്രത്തിൽ പോലും കാണാനില്ല. കര്‍ഷക പ്രക്ഷോഭവും സ്‌ത്രീ സുരക്ഷയുമടക്കമുള്ള പ്രശ്‌നങ്ങള്‍ ബിജെപിക്ക് തിരിച്ചടി നല്‍കുന്നമെന്ന് വിലയിരുത്തപ്പെട്ട പ്രദേശങ്ങളിലെല്ലാം അടിപതറാതെയാണ് കാവിപ്പട കുതിപ്പ് നടത്തിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണെല്‍ പുരോഗമിക്കവെ മികച്ച ഭൂരിപക്ഷം നിലനിര്‍ത്തി ലീഡിലേക്കുയരാന്‍ ബിജെപിയ്ക്ക് സാധിച്ചിരിക്കുകയാണ്.

1996ന് ശേഷം ആദ്യമായാണ് ഒരു പാര്‍ട്ടി ഭരണത്തുടര്‍ച്ച നേടുന്നത്. ബിജെപിയുടെ യുപി ഭരണ ചരിത്രത്തില്‍ ഇതാദ്യം. യോഗി വീണ്ടും മുഖ്യമന്ത്രിയാവുമ്പോള്‍ യുപി അടക്കി വാണിരുന്ന ബിഎസ്പിയും കോണ്‍ഗ്രസും ചിത്രത്തിലെങ്ങുമില്ലാത്തതു പോലെ രണ്ടക്കം തികച്ചില്ല. കര്‍ഷക പ്രക്ഷോഭവും സ്‌ത്രീ സുരക്ഷയുമടക്കമുള്ള പ്രശ്‌നങ്ങള്‍ ബിജെപിക്ക് തിരിച്ചടി നല്‍കുന്നമെന്ന് വിലയിരുത്തപ്പെട്ട പ്രദേശങ്ങളിലെല്ലാം അടിപതറാതെയാണ് കാവി പാര്‍ട്ടിയുടെ കുതിപ്പ്.

Related Articles

Latest Articles