Saturday, May 18, 2024
spot_img

യുപിയിൽ യോഗിയുടെ ആറാട്ട്: ചരിത്രം തിരുത്തിക്കുറിച്ച് യോഗിയ്ക്ക് ഭരണത്തുടർച്ച; ചിത്രത്തിലില്ലാതെ കോണ്‍ഗ്രസും ബി.എസ്.പിയും

ലക്നൗ: യുപിയിൽ ചരിത്രം തിരുത്തിക്കുറിച്ച് യോഗിയ്ക്ക് ഭരണത്തുടർച്ച(Yogi Leads In UP). ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന അഖിലേഷ് യാദവിനെ ചിത്രത്തിൽ പോലും കാണാനില്ല. കര്‍ഷക പ്രക്ഷോഭവും സ്‌ത്രീ സുരക്ഷയുമടക്കമുള്ള പ്രശ്‌നങ്ങള്‍ ബിജെപിക്ക് തിരിച്ചടി നല്‍കുന്നമെന്ന് വിലയിരുത്തപ്പെട്ട പ്രദേശങ്ങളിലെല്ലാം അടിപതറാതെയാണ് കാവിപ്പട കുതിപ്പ് നടത്തിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണെല്‍ പുരോഗമിക്കവെ മികച്ച ഭൂരിപക്ഷം നിലനിര്‍ത്തി ലീഡിലേക്കുയരാന്‍ ബിജെപിയ്ക്ക് സാധിച്ചിരിക്കുകയാണ്.

1996ന് ശേഷം ആദ്യമായാണ് ഒരു പാര്‍ട്ടി ഭരണത്തുടര്‍ച്ച നേടുന്നത്. യോഗി വീണ്ടും മുഖ്യമന്ത്രിയാവുമ്പോള്‍ യുപി അടക്കി വാണിരുന്ന ബിഎസ്പിയും കോണ്‍ഗ്രസും ചിത്രത്തിലെങ്ങുമില്ലാത്തതു പോലെ രണ്ടക്കം തികച്ചില്ല. കര്‍ഷക പ്രക്ഷോഭവും സ്‌ത്രീ സുരക്ഷയുമടക്കമുള്ള പ്രശ്‌നങ്ങള്‍ ബിജെപിക്ക് തിരിച്ചടി നല്‍കുന്നമെന്ന് വിലയിരുത്തപ്പെട്ട പ്രദേശങ്ങളിലെല്ലാം അടിപതറാതെയാണ് കാവി പാര്‍ട്ടിയുടെ കുതിപ്പ്.

പ്രക്ഷോഭകരായ കർഷകര്‍ക്കെതിരെ വെടി വയ്പ്പും വധശ്രമങ്ങളുമടക്കമുണ്ടായ ലഖിംപുർ ഖേരി ജില്ലയിലെ എട്ടില്‍ അഞ്ച് മണ്ഡലങ്ങളിലും ബിജെപി മൂന്നിലാണ്. കര്‍ഷക സമരം ശക്തമായിരുന്ന ഫിറോസ്‌ബാദ് ജില്ലയിലെ അഞ്ചില്‍ നാല് മണ്ഡലങ്ങളിലും ബിജെപിക്ക് ലീഡുണ്ട്. സംസ്ഥാനത്തെ സ്‌ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഹത്രസ്, ഉന്നാവ് ജില്ലകളിലെ എട്ടില്‍ മുഴുന്‍ സീറ്റുകളിലും ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. വികസന പ്രശ്‌നങ്ങളും, ജാതി സമവാക്യങ്ങളിലും മങ്ങലേല്‍ക്കുമെന്ന് കണക്ക് കൂട്ടപ്പെട്ട കിഴക്കന്‍ യുപിയിലെ അയോധ്യ, അമേഠി, ചിത്രകൂട്, റായ്ബറേലി, ശ്രാവസ്തി തുടങ്ങിയ സ്ഥലങ്ങളിലും ബിജെപി മുന്നേറുകയാണ്.

Related Articles

Latest Articles