Tuesday, May 14, 2024
spot_img

കർണ്ണാടക തിരഞ്ഞെടുപ്പിനൊരുങ്ങി ബി ജെ പി;ആദ്യഘട്ട സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ബിജെപി പാർലമെന്‍ററി ബോർഡ് യോഗം ഇന്ന് ദില്ലിയിൽ

ബം​ഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബി ജെ പി.ആദ്യഘട്ട സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ബിജെപി പാർലമെന്‍ററി ബോർഡ് യോഗം ഇന്ന് ദില്ലിയിൽ ചേരും.ബോർഡ് അംഗമായ ബി എസ് യെദിയൂരപ്പയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും യോഗത്തിൽ പങ്കെടുക്കും. സ്ഥാനാർഥി നിർണയത്തിന് കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു രീതിയാണ് ഇത്തവണ ബിജെപി സ്വീകരിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രൈമറികളുടെ മാതൃകയിൽ രഹസ്യബാലറ്റിലൂടെയാണ് സ്ഥാനാർ‍ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

പ്രാദേശിക തലത്തിലടക്കം വിശദമായ ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷമാണ് ബിജെപിയുടെ സ്ഥാനാ‍ർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറയുന്നത്. രണ്ട് ഘട്ടമായിട്ടാകും ബിജെപി പട്ടിക വരിക. ആദ്യപട്ടികയിൽ 124 സ്ഥാനാർഥികളുണ്ടാകും എന്നാണ് സൂചന. രണ്ടാംഘട്ട പട്ടിക ഏപ്രിൽ 13-ന് പ്രതീക്ഷിക്കാം. ത‍ർക്കമുള്ള സീറ്റുകളിൽ അന്തിമതീരുമാനം ജെ പി നദ്ദയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പാർലമെന്‍ററി ബോർഡിന്‍റേതാകും.

Related Articles

Latest Articles