Monday, May 6, 2024
spot_img

കുണ്ടറയിലെ യുവതിയെ അനുകൂലിച്ച് ബിജെപി; ‘പരാതിക്കാരിക്ക് എല്ലാ പിന്തുണയും നല്‍കും’ എന്ന് കെ.സുരേന്ദ്രന്‍

കൊല്ലം: എന്‍.സി.പി നേതാവിനെതിരെ പരാതി നല്‍കിയ കുണ്ടറയിലെ യുവതിക്ക് പിന്തുണയുമായി ബി.ജെ.പി രംഗത്ത് വന്നിരിക്കുന്നു. മന്ത്രി എ.കെ ശശീന്ദ്രന് എതിരെ ഉള്‍പ്പടെ പരാതിക്കാരിയുടെ എല്ലാത്തിനും ബി.ജെ.പി. പിന്തുണയും സഹായവും നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. പരാതിക്കാരിയുടെ വീട്ടില്‍ എത്തി യുവതിയോടും ബന്ധുക്കളോടും സംസാരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.

മന്ത്രിക്ക് എതിരെ പരാതി നല്‍കുമോ എന്ന ചോദ്യത്തിന് മന്ത്രിക്കെതിരെ പരാതി നല്‍കേണ്ടത് പാര്‍ട്ടിയല്ലെന്നും പരാതിക്കാരി മന്ത്രിക്കെതിരെ പരാതി നല്‍കിയാല്‍ പാര്‍ട്ടി എല്ലാ പിന്തുണയും നല്‍കുമെന്നും വിഷയത്തില്‍ പാര്‍ട്ടി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles