Wednesday, May 8, 2024
spot_img

ദക്ഷിണേന്ത്യയിലും ബിജെപി തന്നെ ! തൃശൂരിലും തിരുവനന്തപുരത്തും വൻ ഭൂരിപക്ഷം ! ഏറ്റവും പുതിയ സർവ്വേ ഫലമിതാ

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടികൾ എല്ലാം തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അമ്പരപ്പിക്കുമെന്ന് ഇന്ത്യ ടിവി സിഎന്‍എക്‌സ് സര്‍വേ റിപ്പോർട്ട് .ഉത്തരേന്ത്യയിലേതിന് സമാനമായി ദക്ഷിണേന്ത്യയിലും വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി വേരുറപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് സർവ്വേ ഫലം.

തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ശക്തമായ അടിത്തറ കണ്ടെത്താൻ കഴിയുമെന്നാണ് സർവ്വേ ചൂണ്ടിക്കാണിക്കുന്നത്. പ്രതിപക്ഷത്തിന്റെ ഇൻഡി മുന്നണിയ്ക്ക് ദക്ഷിണേന്ത്യയിലും കാര്യമായ ചലനം ഉണ്ടാക്കാൻ സാധിച്ചില്ലെന്നാണ് സർവ്വേ ഫലം ചൂണ്ടിക്കാണിക്കുന്നത്.

തൃശൂർ മണ്ഡലത്തിലുൾപ്പെടെ ശക്തമായ ഭൂരിപക്ഷത്തോടെ ബിജെപി കേരളത്തിൽ അക്കൗണ്ട് ആരംഭിക്കും. കോൺഗ്രസ് എംപി ശശി തരൂരിനെതിരെ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ലീഡ് ചെയ്യുമെന്നും കുറഞ്ഞത് മൂന്ന് സീറ്റെങ്കിലും നേടുമെന്ന് അഭിപ്രായ സർവ്വേ വ്യക്തമാക്കുന്നു.

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി 6 സീറ്റ് നേടുമ്പോൾ കോൺഗ്രസ് 19 ൽ നിന്ന് 11 ലേക്ക് ചുരുങ്ങുമെന്നും സർവ്വേ പ്രവചിക്കുന്നു.തമിഴ്‌നാട്ടിൽ ബിജെപി 5 സീറ്റുകൾ നേടുമെന്നും എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ 20 സീറ്റുകൾ നേടിയേക്കുമെന്ന് ഇന്ത്യ ടിവി-സിഎൻഎക്സ് അഭിപ്രായ സർവേ പ്രവചിക്കുന്നു.ഇന്ത്യ ടി.വി നടത്തിയ സർവെയിൽ ബിജെപിക്ക് കേരളത്തിൽ 3 സീറ്റ്.. തമിഴ്‌നാട്ടിൽ 5 സീറ്റ്കേരളവും തമിഴ്‌നാടും മോദിക്കൊപ്പം .അതേസമയം കര്‍ണാടകയില്‍ ബിജെപി 22 സീറ്റ് വരെ നേടിയും. ജെഡിഎസ് രണ്ട് സീറ്റും കോണ്‍ഗ്രസ് നാലും സീറ്റും നേടും. എന്നും സർവേയിൽ പറയുന്നു.ഏതായാലും തെരഞ്ഞെടുപ്പ് അടുത്തുള്ള സർവേകളിലെല്ലാം ബിജെപി വലിയ രീതിയിൽ കുത്തികുകയാണ്

Related Articles

Latest Articles