Saturday, June 1, 2024
spot_img

ഗവർണറെ പേടിച്ച് പിണറായി സർക്കാർ , ഗവർണർക്ക് ഏഴ് ലക്ഷം അനുവദിച്ചു

ഗവർണർ വിഷയം വിവാദമായതോടെ , രാഷ്ട്രീയ കാറ്റ് പിണറായി സർക്കാരിന് എതിരായി വീശുന്നത് മനസിലാക്കിയ പിണറായി വിജയൻ ഗവർണറെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ,
രാഷ്ട്രീയ പോര് രൂക്ഷമായിട്ടും ഗവർണറുടെ ക്രിസ്്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് എൽഡിഎഫ് സർക്കാറിന്റെ ഇ നീക്കം കേന്ദ്ര സർക്കാരിനെ ഒന്ന് മയപ്പെടുത്താനുള്ള പിണറായി വിജയൻറെ രാഷ്ട്രീയ അടവാണ് എന്ന് മാത്രമേ പറയാൻ കഴിയു ,

ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ചിരിക്കുന്നത്. പത്താം തിയതിയായിരുന്നു രാജ്ഭവനിൽ പൗര പ്രമുഖർക്കുള്ള ക്രിസ്മസ് വിരുന്ന് നടന്നത്. എട്ടാം തിയതി തന്നെ പണം അനുവദിച്ച് ഉത്തരവിറങ്ങി.അതേസമയം ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ പക്ഷേ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. നവകേരള സദസ്സിന്റെ ഭാഗമായി ഇവർ തിരക്കിലായത് കൊണ്ടാണ് പങ്കെടുക്കാതിരുന്നത്. ഗവർണർ നൽകുന്ന വിരുന്നിൽ പങ്കെടുക്കാനുള്ള ചെങ്ങൂറ്റമൊന്നും പിണറയി വിജയന് ഇനി ഉണ്ടണ്ടാകില്ല എന്നത് ഉറപ്പാണ്

ഗവർണറോട് ഒന്ന് മയപ്പെട് നിൽക്കാനാണ് ഇനി പിണറായി വിജയൻറെ ശ്രമം ഇല്ലങ്കിൽ പണി പാളും എന്നുള്ള കാര്യം പിണറായി സർക്കാരിന് നല്ലത് പോലെ അറിയാം അതുണികൊണ്ട് തന്നെ അതിനുള്ള തന്ത്രപ്പാടിലാണ് പിണറായി സർക്കാർ , ഗവർണറെ പിണക്കിയാൽ പിണറായി വിജയൻ നടത്തുന്ന ഓരോ ദൂർത്തും അക്കമിട്ട് കണക്ക് നിരത്തി ഗവർണ്ണർ എണ്ണി എണ്ണി പറയാൻ തൂങ്ങിയാൽ , പിണറായി വിജയൻറെ കാൽ മുട്ടുകൾ രണ്ടും കൂട്ടിയിടിക്കും ,

എസ്എഫ്‌ഐ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദവും ശക്തമായിരിക്കുകയാണ്.മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നേരത്തെ ഇതിന്റെ പേരിൽ ഗവർണർ രംഗത്ത് വന്നിരുന്നു. . അതേസമയം, സംസ്ഥാനത്തെ ഒരു ക്യാമ്പസ്സിലും ഗവർണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,ഈ മാസം പതിനാറിന് കോഴിക്കോട്ടെത്തുന്ന ഗവർണർ 18 വരെ താമസിക്കുന്നത് സർവകലാശാല ഗസ്റ്റ് ഹൗസിലാണ്. നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

എസ്എഫ്‌ഐ പ്രഖ്യാപനം വന്നതോടെ താമസം ക്യാമ്പസ്സിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ എസ്എഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ഗവർണറുടെ വാഹനത്തിന് 76357 രൂപയുടെ നാശനഷ്ടമുണ്ടായതായും രാജ്ഭവൻ അറിയിച്ചിരുന്നു. കാറിന്റെ പിന്നിലെ ഗ്ലാസിനാണ് നാശനഷ്ടമുണ്ടായതെന്നും രാജ്ഭവൻ ഹാജരാക്കിയ സർട്ടിഫിക്കറ്റിലുണ്ടായിരുന്നു.

ശബരിമല വിഷയത്തിലും , നവകേരള സദസ്സ് വിഷയത്തിലും ചീഞ് നാറിഇരിക്കുന്ന പിണറായി സർക്കാരിന് തിരിച്ചടികളുടെ സമയമാണ് ഇത് എന്ന് മാത്രമേ പറയാൻ ഉള്ളു

Related Articles

Latest Articles