Saturday, May 18, 2024
spot_img

ഉത്തർപ്രദേശിൽ പ്രഭാത നടത്തത്തിനിടെ ബിജെപി നേതാവിന്‍റെ സഹോദരന് നേരെ വെടിവെപ്പ്; പ്രതികൾക്കായി അന്വേഷണം

ലഖ്‌നൗ:ഉത്തർപ്രദേശിൽ ബിജെപി നേതാവിന്‍റെ സഹോദരന് വെടിയേറ്റു.പ്രഭാത സവാരിക്കിടെ ബൈക്കിലെത്തിയ സംഘമാണ് മൗവിലെ ഭിത്തി മേഖലയിലെ ബിജെപി പ്രാദേശിക നേതാവിന്‍റെ സഹോദരന് നേരെ വെടിയുതിർത്തത്.ബിജെപി പിന്നോക്ക വിഭാഗ മോർച്ചയുടെ ജില്ലാ വൈസ് പ്രസിഡന്‍റ് ഭോല ചൗരസ്യയുടെ സഹോദരന്‍ അഭിമന്യു ചൗരസ്യ (22)ക്കാണ് വെടിയേറ്റത്. വെള്ളിയാഴ്ച രാവിലെയായിരുന്നു ആക്രമണം.

കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയവര്‍ ഉടനെ തന്നെ അഭിമന്യുവിനെ ആശുപത്രിയിലെത്തിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ച അഭിമന്യു അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

അഭിമന്യുവിന് നേരെ അക്രമികള്‍ മൂന്ന് തവണയാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ് അഭിമന്യുവിന്‍റെ വലത് കൈയ്യിലും കൈകാലുകളിലും ഇടുപ്പിലും പരിക്കേറ്റിട്ടുണ്ട്. അഞ്ച് ബൈക്കുകളിലാണ് അക്രമികളെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വിഷയം അന്വേഷണത്തിലാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അക്രമികളില്‍ ചിലരെ അഭിമന്യു തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടനെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles