Friday, May 3, 2024
spot_img

നഞ്ചിയമ്മ കേരളക്കരയുടെ അഭിമാനം; ദേശീയപതാക നൽകി കാൽ തൊട്ട് വന്ദിച്ച് ബിജെപി നേതാക്കൾ

പാലക്കാട്: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നഞ്ചിയമ്മയെ ആദരിച്ച് ബിജെപി നേതാക്കൾ. നഞ്ചിയമ്മയ്‌ക്ക് ദേശീയ പതാക നൽകിയ നേതാക്കൾ കാൽ തൊട്ട് അനുഗ്രഹവും വാങ്ങി. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ഉപാദ്ധ്യക്ഷൻ സി.ശിവൻകുട്ടി,ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് നഞ്ചിയമ്മയ്‌ക്ക് നേതാക്കൾ ദേശീയ പതാക കൈമാറിയത്.

2020 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച പിന്നണിഗായികയ്ക്കുള്ള പുരസ്‌കാരം നഞ്ചിയമ്മ നേടിയി. അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടി. വനവാസി കലാകാരിയാണ് അട്ടപ്പാടി സ്വദേശിനിയായ നഞ്ചിയമ്മ. കേരളത്തിലെ വനവാസി സമൂഹത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള നഞ്ചിയമ്മ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിൽ ആണ് താമസിക്കുന്നത്.

Related Articles

Latest Articles