Sunday, May 26, 2024
spot_img

പാർലമെന്റിൽ ‘റോക്കട്രി’ പ്രദർശിപ്പിച്ചു; നടൻ മാധവനെയും നമ്പി നാരായണനെയും ആദരിച്ച് ബിജെപി നേതാക്കൾ

നിരൂപക പ്രശംസ നേടിയ സിനിമ റോക്കട്രി: ദി നമ്പി ഇഫക്റ്റിന്റെ പ്രത്യേക പ്രദർശനം പാർലമെന്റിൽ വെളളിയാഴ്‌ച്ച നടന്നു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആർ മാധവൻ അഭിനയിച്ച ചിത്രത്തെ പ്രശംസിക്കുകയും ഗോഡ്ഫാദറുമായി താരതമ്യപ്പെടുത്തുകയും ചെയ്തു, ‘ഗോഡ്ഫാദർ 9.2 റേറ്റിംഗ് നേടിയ ചിത്രമാണ്.

പ്രദർശനത്തിൽ പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, സിനിമയുടെ നിർമ്മാതാവ് വിജയ് മൂലൻ എന്നിവരും പങ്കെടുത്തു. . ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) മുൻ ശാസ്ത്രജ്ഞൻ ഡോ. നമ്പി നാരായണന്റെ വേഷത്തിലാണ് ആർ മാധവൻ അഭിനയിക്കുന്നത്. ഇരുവരും സ്‌ക്രീനിംഗിൽ പങ്കെടുത്തു. അവരെ പൂച്ചെണ്ടുകളും ഷാളും നൽകി ആദരിച്ചു.

ഒരു കയ്യിൽ റോക്കറ്റും മറുകയ്യിൽ ജീവിതവും പിടിച്ചു പോരാടിയ മനുഷ്യന്റെ കഥയാണ് റോക്കട്രീ എന്ന ബയോപിക്ക്. എപിജെ അബ്ദുൽ കലാമിനെ പോലെതന്നെ ഉയരേണ്ടിയിരുന്ന, രാജ്യം ആദരിക്കേണ്ടിയിരുന്ന, നമ്പി നാരായണൻ എന്ന റോക്കറ്റ് സയന്റിസ്റ്റ് വ്യക്തിജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന നഷ്ടങ്ങളുടേയും വേദനകളുടേയും സങ്കടങ്ങളുടേയും കഥ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ചിത്രമാണ് റോക്കട്രി.

Related Articles

Latest Articles