Monday, October 26, 2026

നരേന്ദ്രമോദി സർക്കാരിൻ്റെ ഒമ്പതാം വാർഷികാഘോഷം; ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ 26ന് തലസ്ഥാനത്ത്; വിവിധ പരിപാടികളിൽ പങ്കെടുക്കും

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിൻ്റെ ഒമ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന വിവിധ ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ 26 ന് തലസ്ഥാനത്തെത്തും.

രാവിലെ ഒമ്പത് മണിക്ക് ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്ന അദ്ദേഹം 9.30 ന് ചട്ടമ്പിസ്വാമികളുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തും. ആഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലം വിശാലജനസഭ 10.30 ന് കവടിയാർ ഉദയ് പാലസിൽ അദ്ദേഹം ഉദ്ഘാടനം ചെയ്യും.

Related Articles

Latest Articles