Saturday, September 26, 2026

നീതി ആവശ്യപ്പെട്ട്, ബി ജെ പി യുടെ നീതിരക്ഷാ മാർച്ച്

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി, കെ സുരേന്ദ്രന്‍ നയിക്കുന്ന നീതി രക്ഷാ മാര്‍ച്ച് പാലക്കാട് അട്ടപ്പള്ളത്തുനിന്ന് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് നീതി രക്ഷാ മാര്‍ച്ച്. അട്ടപ്പള്ളത്ത് ബിജെപി മുന്‍ സംസ്ഥാനാധ്യക്ഷന്‍ സി കെ പദ്മനാഭൻ മാര്‍ച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു.

മനസാക്ഷിയുള്ള വ്യക്തിയായിരുന്നു പിണറായി വിജയനെങ്കില്‍ വാളയാര്‍ വിഷയത്തില്‍ ആദ്യ ദിനം തന്നെ പുനരന്വേഷണത്തിന് ഉത്തരവിടുമായിരുന്നുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി അടക്കമുള്ള നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടക്കുന്നു.

ഇന്നു പുതുശേരിയില്‍ നിന്ന് പുനരാരംഭിക്കുന്ന മാര്‍ച്ച് കളക്ടറേറ്റിനുമുന്നില്‍ സമാപിക്കും. ദേശീയ നിര്‍വാഹക സമിതി അംഗം ,പി കെ കൃഷ്ണദാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Related Articles

Latest Articles