Sunday, May 19, 2024
spot_img

ആർട്ടിക്കിൾ 370: ബിജെപി രാജ്യ വ്യാപക ബോധവത്ക്കരണ ക്യാംപയിൻ സംഘടിപ്പിക്കുന്നു

ദില്ലി: ആർട്ടിക്കിൾ 370 സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള തെറ്റിദ്ധാരണകൾ നീക്കാൻ ബി ജെ പിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ബോധവത്ക്കരണ ക്യാംപയിൻ സംഘടിപ്പിക്കുന്നു. ‘സംമ്പർക്ക് അഭിയാൻ’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിൻ സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി വർക്കിങ്ങ് പ്രസിഡന്റ് ജെ പി. നദ്ദ, മുതിർന്ന മന്ത്രിമാർ,മുഖ്യമന്ത്രിമാർ തുടങ്ങിയവർ ഈ പരിപാടിയുടെ ഭാഗമാകും. സെപ്റ്റംബർ ഒന്നിന് തുടങ്ങുന്ന ക്യാമ്പയിൻ ആരംഭിച്ച് 30 ന് അവസാനിക്കും.

ഇന്ത്യയിലെ 370 സ്ഥലങ്ങളിൽ ക്യാംപയിൻ സംഘടിപ്പിക്കും. 35 നഗരങ്ങളിൽ ഇതിന്റെ ഭാഗമായി വലിയ യോഗങ്ങൾ നടത്തുകയും ചെയ്യും. ഇതിന് മുന്നോടിയായി പെട്രോളിയം,പ്രകൃതി വാതക മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് കമ്മിറ്റികൾ രൂപികരിച്ചു. സമ്പർക്ക് അഭിയാനിൽ ‘ആർട്ടിക്കിൾ 370 റദ്ദാക്കിയത് എന്തു കൊണ്ടാണെന്നും അതിന്റെ ഫലം എന്താണെന്നും പ്രമുഖർ വിശദീകരിക്കും.

Related Articles

Latest Articles