Saturday, May 18, 2024
spot_img

മുഖ്യമന്ത്രിയും മരുമകനും പ്രകോപനം ഉണ്ടാക്കുകയാണ്! ദേശീയ പാത കുഴികളാണെങ്കില്‍ റിയാസിന്റെ സംസ്ഥാന പാത മുഴുവന്‍ കുളങ്ങളാണ്, മോദി സര്‍ക്കാര്‍ വന്നതിന് ശേഷം ദേശീയപാത വികസനത്തിലുണ്ടായത് മികച്ച പുരോഗതി: മന്ത്രി പി എ മുഹമ്മദിന് മറുപടിയുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി എസ് ജയശങ്കരിന്റെ സംസ്ഥാന പര്യടനം ഇന്നലെ മുതൽ ചർച്ചയായിരുന്നു. ദേശീയ പാത കുഴികളാണെന്ന് മന്ത്രി പി എ മുഹമ്മദ് പറഞ്ഞതിനെ തുടർന്ന് മന്ത്രിക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മോദി സര്‍ക്കാര്‍ വന്നതിന് ശേഷം ദേശീയപാത വികസനത്തിലുണ്ടായത് മികച്ച പുരോഗതിയാണ്.

മുഖ്യമന്ത്രിയും മരുമകനും പ്രകോപനം ഉണ്ടാക്കുകയാണ്. ദേശീയ പാത കുഴികളാണെങ്കില്‍ റിയാസിന്റെ സംസ്ഥാന പാത മുഴുവന്‍ കുളങ്ങളാണ്. ഒരു മന്ത്രി നിയമസഭയില്‍ പറയേണ്ടതല്ല ഇതൊന്നും. ബിജെപി കാസര്‍ഗോഡ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

പൊതുമരാമത്ത് വകുപ്പിന്റെ അവസ്ഥ അറിയണമെങ്കില്‍ പാലാരിവട്ടം പാലത്തിന്റെ അവസ്ഥ നോക്കിയാല്‍ മതി. കൂളിമാടില്‍ ആറുമാസം പ്രായമായ പാലം നിന്ന നില്‍പ്പിലാണ് വീണത്. വര്‍ഷത്തില്‍ എട്ടുമാസം മഴപെയ്യുന്ന നാട്ടില്‍ മറ്റു സംസ്ഥാനങ്ങളെ പോലെ പണി നടത്തുക ബുദ്ധിമുട്ടാണ്. എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന രീതിയില്‍ വളരെ വേഗത്തിലാണ് മോദി സര്‍ക്കാര്‍ സംസ്ഥാനത്ത് ദേശീയ പാത വികസനം നടത്തുന്നത്.

സംസ്ഥാനത്ത് ഇത്രയേറെ ദേശീയപാത വികസനം മുന്‍പ് ഉണ്ടായിട്ടില്ല. ഇനിയും പദ്ധതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രിമാര്‍ വരും. എങ്ങനെയാണ് പദ്ധതികള്‍ പുരോഗമിക്കുന്നത്. അതില്‍ എന്തെങ്കിലും അപാകതയുണ്ടോയെന്ന് അറിയുന്നതിനാണ് സംസ്ഥാനത്ത് ദേശീയ പാത വികസനം മോദി സര്‍ക്കാര്‍ നടത്തുന്നത്. അല്ലാതെ രണ്ടുവര്‍ഷത്തിന് ശേഷം നടക്കുന്ന തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനല്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Latest Articles