Friday, October 23, 2026

ബിജെപി മുസ്ലീം കുടുംബത്തിന് നേരെ മത തീവ്രവാദി ആക്രമണം; ദാരുണമായ സംഭവം ഉത്തരാഖണ്ഡിൽ

ഡെറാഡൂൺ: ബിജെപിയെ പിന്തുണച്ച മുസ്ലിം കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. ഉത്തരാഖണ്ഡിലാണ് സംഭവം നടന്നത്. അക്രമി സംഘത്തിലുണ്ടായിരുന്ന ആറ് പേർക്കെതിരെയാണ് പോലീസ്കേസ് രേഖപ്പെടുത്തിയത് . ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

കേസ് എടുത്തതിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. സംഭവ ശേഷം പ്രതികളിൽ ഒരാൾ ഒളിവിൽ കഴിയുകയാണ്. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ കേസ് എടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഭൂർബംഗ്ല സ്വദേശിയായ അനിസ് മിയാൻ ഗുഡ്ഡുവിന്റെ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. അനിസ് സജീവ ബിജെപി പ്രവർത്തകനാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുടുംബം വോട്ട് ചെയ്തത് ബിജെപിയ്‌ക്കാണ്. തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലേറിയതിൽ വലിയ സന്തോഷത്തിലായിരുന്നു കുടുംബം . ഇതിൽ പ്രകോപിതരായാണ് അയൽവാസികളായ മതതീവ്രവാദികൾ ചേർന്ന് ഇവരെ മർദ്ദിച്ചത്.

അനിസിനും ഭാര്യ പ്രവീൺ ജാനിനും നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. സാധനങ്ങൾ വാങ്ങാനായി കടയിലേക്ക് പോയ ഇരുവരെയും മതതീവ്രവാദികൾ റോഡിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ പോലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതിനിടെ ഒരു സംഘം വീട്ടിലേക്കും അതിക്രമിച്ച് കയറി. കുട്ടികൾ മാത്രമാണ് സംഭവ സമയം വീട്ടിൽ ഉണ്ടായത്. തുടർന്ന് ഇവരെയും മർദ്ദിക്കുകയായിരുന്നു. കാഫിറുകൾ എന്ന് ആക്രോശിച്ചാണ് ഇവർ മർദ്ദിച്ചതെന്ന് അനിസ് പറഞ്ഞു.

Related Articles

Latest Articles