Friday, October 23, 2026

ബഹ്റിനിൽ ബോട്ടിന് തീപിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം; നിരവധിപ്പേര്‍ക്ക് പരിക്ക്

മനാമ: ബഹ്റിനിൽ ബോട്ടിന് തീപിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്‍ച സിത്രയിലായിരുന്നു സംഭവം നടന്നത്. മരിച്ചത് 79 വയസുകാരിയാണെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പരിക്കേറ്റ മറ്റ് യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

കോസ്റ്റ് ഗാര്‍ഡും സിവില്‍ ഡിഫന്‍സ് വിഭാഗവും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്‍തിരുന്നു. പരിക്കേറ്റവരെ നാഷണല്‍ ആംബുലന്‍സില്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഇത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ക്കായി സ്ഥലത്തെത്തി. അപകടം നടന്ന സമയത്ത് ബോട്ടില്‍ എത്ര പേരുണ്ടായിരുന്നെന്ന വിവരവും ലഭ്യമായിട്ടില്ല.

Related Articles

Latest Articles