Friday, September 25, 2026

എസ്ഡിപിഐയുടെ ആക്രമണം: താനൂരില്‍ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

മലപ്പുറം: മലപ്പുറം താനൂരില്‍ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായുണ്ടായ ആഹ്ലാദ പ്രകടനത്തിനിടെ നടന്ന എസ്ഡിപിഐയുടെ ആക്രമണത്തിലാണ് കുത്തേറ്റത്.

താനൂര്‍ സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ പ്രണവിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Related Articles

Latest Articles