Saturday, May 18, 2024
spot_img

കോഴിക്കോട് വന്ദേഭാരതിന് പ്രൗഢഗംഭീര സ്വീകരണമൊരുക്കി ബിജെപി പ്രവർത്തകർ; ഗോവിന്ദന്റെ പേര് വിളിച്ചു പറഞ്ഞ് അപ്പം വിതരണം

കോഴിക്കോട് : വന്ദേഭാരതിന്റെ ട്രയൽ റണ്ണിനിടെ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കളിയാക്കി ബിജെപി പ്രവർത്തകർ. കോഴിക്കോട്ടെത്തിയ വന്ദേഭാരത് എക്സ്പ്രസിന് നൽകിയ ഗംഭീര സ്വീകരണത്തിൽ പ്രവർത്തകർ, ട്രെയിനിലെത്തിയ ഉദ്യോഗസ്ഥർക്കും ലോക്കോ പൈലറ്റ് ഉൾപ്പെടെയുള്ളവർക്കും അപ്പം നൽകിയാണ് സ്വീകരിച്ചത്. എം.വി.ഗോവിന്ദന്റെ പേര് വിളിച്ചുപറഞ്ഞു കൊണ്ടുള്ള അപ്പം വിതരണം എല്ലാവരിലും ചിരിയുണർത്തി.

രാവിലെ 5.10 ന് തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ച ട്രെയിൻ ആറു മണിക്കൂറും 7 മിനിട്ടുമെടുത്താണ് രാവിലെ 11.16നാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയത്. പുഷ്പവൃഷ്ടി നടത്തിയും മുദ്രാവാക്യം വിളിച്ചുമാണ് ബിജെപി പ്രവർത്തകർ വന്ദേഭാരത് എക്സ്പ്രസിനെ സ്വീകരിച്ചത്. കേരളത്തിന് ട്രെയിൻ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞും പ്രവർത്തകർ മുദ്രാവാക്യം ഉയർത്തി .

Related Articles

Latest Articles