Wednesday, September 30, 2026

കറുത്ത തൊപ്പിയും ടീ ഷർട്ടും കാക്കി പാൻ്റും; പ്രധാനമന്ത്രി ബന്ദിപ്പൂർ കടുവാസങ്കേതത്തിൽ; വീഡിയോകളും ചിത്രങ്ങളും വൈറൽ

ദില്ലി: ബന്ദിപ്പൂർ കടുവാസങ്കേതം സന്ദർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. കാക്കി പാന്റ്, കറുത്ത തൊപ്പി, കാമോഫ്ലാഷ് ടീ ഷർട്ട്, ജാക്കറ്റ് എന്നിവ ധരിച്ചാണ് മോദി കടുവാസങ്കേതത്തിൽ എത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.ബന്ദിപുർ കടുവസംരക്ഷണപരിപാടിയിൽ വെച്ച് പ്രധാനമന്ത്രി ദേശീയ കടുവ സെന്‍സസ് പുറത്തുവിടും.

ബന്ദിപ്പുരിലെ സഫാരിക്കുശേഷം സമീപത്തെ തമിഴ്നാട്ടിലെ മുതുമലൈ കടുവസങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ‘എലിഫന്റ് വിസ്പറേഴ്സ്’ എന്ന ഡോക്യുമെന്ററിയില്‍ അഭിനയിച്ച ബൊമ്മന്‍-ബെല്ലി ദമ്പതിമാരെ പ്രധാനമന്ത്രി ആദരിക്കും. തുടര്‍ന്ന് 10.30-ഓടെ മൈസൂരുവിലെത്തി ‘പ്രോജക്ട് ടൈഗര്‍’ പദ്ധതിയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കും. കര്‍ണാടക സംസ്ഥാന ഓപ്പണ്‍ സര്‍വകലാശാലയിലാണ് വാര്‍ഷികാഘോഷം. ഉച്ചയോടെ പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും.

മോദിയുടെ സന്ദർശനാർഥം മുതുമല മേഖലയിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വ്യാഴാഴ്ചമുതൽ ഏർപ്പെടുത്തിയിരിക്കുന്നത്. തെപ്പേക്കാട് ആനവളർത്തുക്യാമ്പിലെ മുഴുവൻസ്ഥലങ്ങളിലും കനത്ത സുരക്ഷാസംവിധാനങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്. പുറത്തേക്കോ അകത്തേക്കോ ആർക്കും പോകാനോ പ്രവേശിക്കാനോ കഴിയാത്തവിധം സുരക്ഷയാണ് തെപ്പേക്കാട് ഒരുക്കിയിരിക്കുന്നത്. തെപ്പേക്കാട് മേഖലയിലെ വനവാസികളുടെ സെറ്റിൽമെന്റ്‌ ഏരിയ മുഴുവൻ നവീകരിച്ചു. സുരക്ഷാമുൻകരുതലുകൾ കണക്കിലെടുത്താണ് ഹോസ്റ്റലുകൾ, ഹോട്ടലുകൾ, മറ്റുസങ്കേതങ്ങൾ എന്നിവ അടച്ചിടുന്നതെന്ന് പോലീസും അറിയിച്ചു.

Related Articles

Latest Articles