Sunday, October 25, 2026

വിനോദസഞ്ചാര കേന്ദ്രത്തിൽ കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; ഇടത് അനുകൂല പോലീസ് അസോസിയേഷൻ നേതാവായ ഉദ്യോഗസ്ഥനെതിരെ പരാതി; അന്വേഷണം ആരംഭിച്ച് കമ്മീഷണർ

കണ്ണൂർ: വിനോദ സഞ്ചാരകേന്ദ്രമായ കണ്ണൂർ കോട്ട സന്ദർശിക്കുന്ന കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തി ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടിയതായി പരാതി. കണ്ണൂർ കോട്ടയിൽ ഡെപ്യുട്ടേഷൻ ഡ്യുട്ടിയിലുള്ള പോലീസുകാരനെതിരെയാണ് കമ്മീഷണർക്ക് പരാതി ലഭിച്ചിരിക്കുന്നത്. ഇടത് അനുകൂല പോലീസ് അസോസിയേഷൻ നേതാവ് കൂടിയാണ് ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥൻ. പോലീസ് അസോസിയേഷന്റെ സംസ്ഥാന നിർവാഹക സമിതിയംഗമാണ്. കാൽ ലക്ഷം രൂപവരെ കമിതാക്കളിൽ നിന്ന് ആവശ്യപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു.

കണ്ണൂർ കോട്ട എന്നറിയപ്പെടുന്ന സെയിന്റ് ആഞ്ചലസ് ഫോർട്ടിൽ എത്തുന്ന കമിതാക്കളെയാണ് ഇടത് നേതാവായ പോലീസുകാരൻ ബ്ലാക്ക് മെയിൽ ചെയ്‌തത്‌. ധാരാളം കമിതാക്കൾ സ്വകാര്യ നിമിഷങ്ങൾ ചെലവിടാനായി ഇവിടെ എത്താറുണ്ട്. എട്ടുവർഷമായി ഇയാൾ ഡെപ്യുട്ടേഷനിൽ ഇവിടെ ജോലി ചെയ്തുവരികയാണ്. സാധാരണ ഇത്രയധികം നീണ്ട കാലയളവ് ഡെപ്യുട്ടേഷൻ നൽകാറില്ല. രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ദീർഘകാലം ഇയാൾ ഇവിടെ ജോലി ചെയ്യുന്നത് എന്ന് വ്യക്തം. രണ്ട് പരാതികളാണ് ഇയാൾക്കെതിരെ കമ്മീഷണർക്ക് ലഭിച്ചിട്ടുള്ളത്. പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles