Wednesday, September 23, 2026

കെഎസ്‌ആര്‍ടിസി ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു; കണ്ടക്ടര്‍ക്ക് പരിക്ക്

കെഎസ്‌ആര്‍ടിസി ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച്‌ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. വയനാട് ബത്തേരി ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമ മുറിയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്നെത്തിയ സൂപ്പര്‍ ഡിലക്‌സ് ബസ്സിന്റെ ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

പെരുമ്പാവൂർ സ്വദേശി എം എം മുഹമ്മതാണ് കണ്ടക്ടര്‍, ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി. ബസ് ഡിപ്പോയിലെത്തിച്ചതിന് ശേഷം കണ്ടക്ടറും ഡ്രൈവറും വിശ്രമ മുറിയില്‍ ഇരിക്കുകയായിരുന്നു. തുടർന്ന് ബെര്‍ത്തില്‍ സൂക്ഷിച്ചിരുന്ന മെഷീന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബെര്‍ത്തില്‍ നിന്നും മെഷീൻ മാറ്റുന്നതിനിടെയാണ് ഇരുവരുടേയും കൈകള്‍ക്ക് പൊള്ളലേറ്റത്. പരിക്ക് ഗുരുതരമല്ല

ഒരുമാസം മുമ്പ് മൈക്രോ എഫ്‌എക്സ് എന്ന കമ്പനിയില്‍ നിന്നും വാങ്ങിയ മെഷീനാണ് പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തതയില്ല. ആദ്യമായാണ് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.

Related Articles

Latest Articles