Thursday, September 24, 2026

തലച്ചോറിൽ രക്തസ്രാവം; വൈറൽ ബോഡി ബിൽഡർ ജോ ലിൻഡ്നർ അന്തരിച്ചു

മ്യൂണിക് : സമൂഹ മാദ്ധ്യമങ്ങളിൽ ‘ജോസ്തെറ്റിക്സ്’ എന്ന പേരിൽ ഫിറ്റ്നസ് ഇൻഫ്ലുവൻസറായി പേരെടുത്ത ജർമൻ ബോഡിബിൽഡർ ജോ ലിൻഡ്നർ (30) മരണപ്പെട്ടു. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്ന് അദ്ദേഹത്തിന്റെ കാമുകി അറിയിച്ചു.

ഒരു നിശാക്ലബിലെ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കി വരവെയാണ് ഫിറ്റ്നസ് സംബന്ധിച്ച വീഡിയോകൾ അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കു വയ്ക്കുന്നതും അത് കൂടുതൽ ശ്രദ്ധ നേടുന്നതും. പിന്നാലെ ജോലി ഉപേക്ഷിച്ച അദ്ദേഹം പൂർണ്ണമായും ഈ രംഗത്തേക്ക് കടന്നു വന്നു. പിന്നാലെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് ‘ഏലിയൻ ഗെയ്ൻസ്’ എന്ന മൊബൈൽ ആപ്പും അദ്ദേഹം ആരംഭിച്ചു.
എന്നാൽ താൻ സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നുണ്ട് എന്ന് വെളിപ്പെടുത്തിയതോടെ ഒട്ടനവധി വിമർശനങ്ങളും അദ്ദേഹം നേരിടേണ്ടി വന്നു

Related Articles

Latest Articles