Sunday, May 5, 2024
spot_img

ജി ഏഴ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനിയിലെത്തി; പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമൊരുക്കി ജർമ്മനി, തത്സമയ റിപ്പോർട്ടിംഗ് തത്വമയിയിലൂടെ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജർമ്മനിയിലെത്തി. ഗംഭീര വരവേൽപ്പാണ് പ്രധാനമന്ത്രിക്കായി ജർമ്മനിയിൽ ഒരുക്കിയത്. ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജർമ്മനിയിൽ എത്തിയത്. തിങ്കളാഴ്ച്ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി മോദിയുടെ ജർമ്മനി സന്ദർശനം ഉണ്ടാവുക. പരിസ്ഥിതി, ഊർജ്ജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവയെ കുറിച്ച് ഇന്ന് ചർച്ച ചെയ്യും.

ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ചില നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തും. ജർമ്മനിയിലെ ഷ്ലോസ് എൽമൗയിൽ വച്ചാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം നരേന്ദ്രമോദി ജൂൺ 28 ന് യു.എ.ഇയിലെത്തും.യു.എ.ഇ മുൻ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തും കൂടാതെ പുതിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കാനുമാണ് യാത്ര.

നുപുർ ശർമ്മയുടെ പ്രസ്താവനയിൽ നബി നിന്ദയാരോപിച്ച് യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ വലിയ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ സന്ദർശനം.http://http://bit.ly/3Gnvbys

Related Articles

Latest Articles