Sunday, May 19, 2024
spot_img

ബ്ലഡ് പുഡ്ഡിംഗ് കഴിച്ചു;പിന്നാലെ തൊലിക്ക് അടിയിലും തലച്ചോറിലും വിരകളുടെ സാന്നിധ്യം

ബ്ലഡ് പുഡ്ഡിംഗ് കഴിച്ച 58കാരിയുടെ തൊലിക്ക് അടിയിലും തലച്ചോറിലും വിരകളുടെ സാന്നിധ്യം. വീയന്നാമിലെ ഹനോയിലാണ് സംഭവം. വേവിച്ച ഇറച്ചിയും താറാവ്, പന്നി എന്നിവയുടെ രക്തവും ചേർത്ത് തയാറാക്കുന്ന പരമ്പരാഗത വീയന്നാമീസ് വിഭവമാണ് ബ്ലഡ് പുഡ്ഡിംഗ് അഥവാ ടെയ്റ്റ് കാൻ. ഇത് കഴിച്ചതിന് പിന്നാലെയാണ് 58കാരിയുടെ ആരോഗ്യനില വഷളായത്.

മധ്യവയസ്‌കയ്ക്ക് കഠിനമായ തലവേദന ബ്ലഡ് പുഡ്ഡിംഗ് കഴിച്ചതിനു ശേഷം അനുഭവപ്പെടുകയും ഇടയ്ക്കിടെ വീടിനകത്ത് തലകറങ്ങി വീഴുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ 58കാരിയുടെ തൊലിക്ക് അടിയിൽ വിരകൾ വരാൻ തുടങ്ങി. തലച്ചോറ് വരെ ഈ വിരകൾ എത്തി. മാസത്തിലൊരിക്കൽ 58കാരി ബ്ലഡ് പുഡ്ഡിംഗ് കഴിക്കുമായിരുന്നു. ഇതാണ് വിരശല്യത്തിലേക്ക് വഴിവച്ചതെന്ന് ഹൈദരാബാദ് യശോദ ആശുപത്രി സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. ദിലീപ് ഗുദെ അറിയിച്ചു.

Related Articles

Latest Articles