Friday, May 17, 2024
spot_img

അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ കയത്തിൽ അകപ്പെട്ടു;2 വിദ്യാർഥികൾ മുങ്ങിമരിച്ചു

തിരുവമ്പാടി:തിരുവമ്പാടിയിലെ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. തിരുവണ്ണൂര്‍ കൃഷ്ണനിവാസില്‍ അശ്വന്ത് കൃഷ്ണ, പാലാഴി പൂക്കോളത്ത് പറമ്പില്‍ അഭിനവ് എന്നിവരാണ് വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം നടന്നത്. അഞ്ച് കുട്ടികളായിരുന്നു കയത്തില്‍ അകപ്പെട്ടത്. ഇതിൽ മൂന്നുപേരെ ലൈഫ് ഗാര്‍ഡ് രക്ഷിക്കുകയായിരുന്നു.

അഞ്ചുകുട്ടികളാണ് കയത്തിൽ അകപ്പെട്ടതെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ ആദ്യം അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് അശ്വന്തിനെയും അഭിനവിനെയും രക്ഷിക്കാൻ തെരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ ഇരുവരെയും കണ്ടെത്തി തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles