Wednesday, October 7, 2026

യു എസിലെ അപ്പാർട്ട്മെന്റിൽ നിന്ന് വികൃതമാക്കിയ ശരീരഭാഗങ്ങളും രക്തവും നിറച്ച ഒന്നിലധികം സ്യൂട്ട്കേസുകൾ കണ്ടെത്തി ; അന്വേഷണം നടക്കുന്നതായി പോലീസ്

യുഎസ് : ബ്രൂക്ലിനിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്ന് വികൃതമാക്കിയ ശരീരഭാഗങ്ങളും രക്തവും നിറച്ച ഒന്നിലധികം സ്യൂട്ട്കേസുകൾ ബുധനാഴ്ച്ച കണ്ടെത്തിയതായി റിപ്പോർട്ട്..

കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അപ്പാർട്ട്‌മെന്റിലെ താമസക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് സ്യൂട്ട്കേസുകൾ കണ്ടെത്തിയത്.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ദിവസങ്ങളായി കാണാതായ 20 വയസ്സുള്ള ഒരു യുവതിയുടെ അപ്പാർട്ട്മെന്റിൽ നിന്നാണ് സ്യൂട്ട്കേസുകൾ കണ്ടെത്തിയതെന്ന് ന്യൂയോർക്ക് പോലീസ് പറഞ്ഞു.

അപ്പാർട്ട്‌മെന്റിനുള്ളിൽ താമസിച്ചിരുന്ന യുവതിക്ക് ഒരു കാമുകനുള്ളതായി കെട്ടിടത്തിലെ മറ്റ് താമസക്കാർ പോലീസിനോട് പറഞ്ഞു . ഫോറൻസിക് പരിശോധന നടത്തുന്നുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Related Articles

Latest Articles