Thursday, May 16, 2024
spot_img

ഇലന്തൂരിലെ വീട്ടില്‍ പഴയതും പുതിയതുമായ രക്തക്കറ, രണ്ടിടത്ത് ഷാഫിയുടെ വിരലടയാളം, കൊലപാതകം പുനരാവിഷ്‍കരിക്കുന്നു

പത്തനംതിട്ട: ഇലന്തൂരില്‍ ഇരട്ടനരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും ഷാഫിയുടെ വിരലടയാളവും കണ്ടെത്തി. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. കൊല നടന്ന വീട്ടിലെ രണ്ടിടങ്ങളിലാണ് ഷാഫിയുടെ വിരലടയാളമുള്ളത്. രണ്ട് ചെറിയ കത്തികള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹം വെട്ടിമുറിച്ച രക്തമുള്ള കത്തികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇവിടെ നടത്തിയ കഡാവര്‍ നായ്ക്കളുടെ പരിശോധന അവസാനിപ്പിച്ചു. അതേസമയം പ്രതികള്‍ കൊലനടത്തിയത് എങ്ങനെയെന്ന് അറിയാന്‍ ഡമ്മി ഉപയോഗിച്ച് സംഭവം നടന്ന മുറിക്കുള്ളില്‍ കൊലപാതകം പുനരാവിഷ്കരിക്കുകയാണ്. സ്ത്രീരൂപത്തിലുള്ള ഡമ്മി ഉപയോഗിച്ചാണ് കൊല പുനരാവിഷ്കരിക്കുന്നത്.

Related Articles

Latest Articles