Sunday, May 19, 2024
spot_img

ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ് പാക്കിസ്ഥാനെന്ന് ജോ ബൈഡൻ

യു എസ് :ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ് പാക്കിസ്ഥാൻ എന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഡെമോക്രാറ്റിക് കോൺഗ്രസ് ക്യാമ്പയിൻ കമ്മിറ്റി ചടങ്ങിലാണ് ബൈഡന്റെ പരാമർശം. ഇതാദ്യമായാണ് ബൈഡൻ പാക്കിസ്ഥാനെ ഇത്രയും രൂക്ഷമായി വിമർശിക്കുന്നത്.

ചൈനയെയും റഷ്യയെയും സംബന്ധിച്ച യുഎസിന്റെ വിദേശ നയത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പാക്കിസ്ഥാനെതിരെ യുഎസ് പ്രസിഡന്റ് വിമർശനം ഉന്നയിച്ചത്. ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി താൻ പാക്കിസ്ഥാനെ കണക്കാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles