പുതുച്ചേരി: പുതുച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം. പുതുച്ചേരിയിലെ ഇന്ത്യന്‍ കോഫി ഹൗസ് സര്‍വ്വീസ് സൊസെറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബിഎംഎസ് നേതൃത്വത്തിലുള്ള ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചരിത്ര വിജയം നേടാനായത്. 9 സീറ്റിലും ബിഎംഎസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
അതേസമയം 45 വര്‍ഷത്തെ കമ്യൂണിസ്റ്റ് കുത്തക തകര്‍ത്തുകൊണ്ടാണ് വിജയം കരസ്ഥമാക്കിയത്. പുതുച്ചേരി സംസ്ഥാനത്ത് ഇന്ത്യന്‍ കോഫി ഹൗസിന്റെ ഏഴ് സ്ഥാപനങ്ങള്‍ നിലവിൽ പ്രവര്‍ത്തിക്കുന്നുണ്ട്. നൂറുകണക്കിന് തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
തെരഞ്ഞെടുപ്പിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു. ഈ ചരിത്രവിജയം പുതുച്ചേരി സംസ്ഥാനത്ത് ബിഎംഎസ് മുന്നേറ്റത്തിന് നാഴികക്കല്ലാകുമെന്ന് ബിഎംഎസ് സൗത്ത് ആന്‍ഡ് സൗത്ത് സെന്‍ട്രല്‍ സോണല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി വി. രാധാകൃഷ്ണന്‍ പറഞ്ഞു

