Saturday, September 19, 2026

കോഴിക്കോട് താമരശേരിയിൽ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തി; ഉച്ചയോടെ കാണാതായ കുട്ടിയെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് കണ്ടെത്തിയത് പുഴയിൽ നിന്ന്

കോഴിക്കോട്: താമരശേരി അണ്ടോണയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പുഴയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളച്ചാലിൽ വീട്ടിൽ മുഹമ്മദ് അമീന്റെ മൃതദേഹമാണ് പുഴയിൽ നിന്നും ലഭിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കുട്ടിയുടെ വീടിന്റെ സമീപത്തായി ഒരു പുഴയുണ്ടായിരുന്നു.

ഇവിടെ വീണോ എന്ന സംശയത്തെ തുടർന്ന് പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

Related Articles

Latest Articles