Friday, April 26, 2024
spot_img

പോപ്പുലർ ഫ്രണ്ട് ഹർത്താലിന് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും,പോലീസും ഒത്താശചെയ്തു! വിദ്വേഷപ്രകടനം നടത്തിയവർക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താൻ അനുവാദം കൊടുത്തത് ഗവൺമെന്റ്: തുറന്നടിച്ച് വി.മുരളീധരൻ

കൊച്ചി: ഇന്നലെ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിന് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും,പോലീസും ഒത്താശചെയ്തുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇസ്ലാമിക തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കിയിരുന്നു. ഹർത്താൽ തടയാൻ സംസ്ഥാന സർക്കാർ ഒന്നുംചെയ്തിരുന്നില്ല. ഇന്നലെ അക്രമം നടക്കുമ്പോൾ നീറോ ചക്രവർത്തിയെ അനുസ്മരിപ്പിക്കും വിധം മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും കൊച്ചിയിൽ ചെണ്ട കൊട്ടുകയായിരുന്നുവെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.

വിദ്വേഷപ്രകടനം നടത്തിയവർക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താൻ അനുവാദം കൊടുത്തത് ഗവൺമെന്റായിരുന്നു. ഇസ്ലാമിക ഭീകരവാദം വളർത്തുന്നവരുടെ അക്രമം തടയാൻ പൊലീസ് ഒന്നും ചെയ്തില്ല. രാജ്യത്തെ ഒന്നിപ്പിക്കാൻ നടക്കുന്ന രാഹുൽ ഗാന്ധി ഇന്നലെ ചാലക്കുടിയിൽ കണ്ടെയ്നറിൽ ഉറങ്ങുകയായിരുന്നു. എന്തുകൊണ്ട് പ്രതികരിച്ചില്ല, കെപിസിസി അധ്യക്ഷനോ, പ്രതിപക്ഷ നേതാവോ മിണ്ടിയില്ല. സി പി ഐ എമ്മും കോൺഗ്രസും ഇസ്ലാമിക തീവ്രവാദത്തിന് ഒത്താശ ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപണം ഉന്നയിക്കുകയും ചെയ്തു.

അക്രമത്തിനെതിരെ ബിജെപി രംഗത്തുവരും. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണോ എന്ന കാര്യം അഭ്യന്തര വകുപ്പ് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കും. നിരപരാധികളെന്ന പോപ്പുലർ ഫ്രണ്ടിന്റെ വാദം കോടതി തീരുമാനിക്കട്ടെ. ഇന്നലെ തെരുവിൽ ഇത്രയും അക്രമം നടത്തിയവർ ശാന്തശീലരെന്ന് ആരെ പറഞ്ഞ് പറ്റിക്കാനാണ് ശ്രമിക്കുന്നത്. പച്ചവെള്ളം ചവച്ച് കുടിക്കുന്നവരെന്ന് വിശ്വസിക്കാൻ കഴിയില്ല.അക്രമത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. അക്രമത്തെ നേരിട്ടതായി കണ്ടിട്ടില്ല. മറ്റ് പ്രതിപക്ഷ പാർട്ടികൾ ഹർത്താൽ നടത്തുമ്പോൾ ഇതായിരിക്കില്ല സാഹചര്യമെന്നും അദ്ദേഹം പറയുകയും ചെയ്തു.

Related Articles

Latest Articles