Friday, May 17, 2024
spot_img

കാശ്മീർ വിദ്യാഭ്യാസമേഖലയ്ക്ക് കൈത്താങ്ങായി ബോളിവുഡ് നടൻ അക്ഷയ് കുമാർ; സ്കൂൾ പുനർനിർമാണത്തിനായി ഒരു കോടി രൂപ സംഭാവന ചെയ്തു

കാശ്മീർ: കശ്മീരിലെ സ്കൂൾ പുനർനിർമിക്കുന്നതിന് വേണ്ടി ഒരു കോടി രൂപ സംഭാവന ചെയ്ത് ബോളിവുഡ് നടൻ അക്ഷയ് കുമാർ. സ്‌കൂൾ തറക്കല്ലിട്ട വാർത്തയും ചിത്രവും പങ്കുവച്ചത് ബി.എസ്.എഫ് ആണ്. പ്രകൃതിദുരന്തം ഉണ്ടാകുമ്പോഴും പകർച്ചവ്യാധി മൂലം ജനങ്ങൾ ദുരിതമനുഭവിക്കുമ്പോഴും സഹായഹസ്തവുമായെത്തുന്നതിൽ താരം എപ്പോഴും മുൻപന്തിയിലാണ്.

https://twitter.com/BSF_India/status/1419991384661004290

മുൻപ് അതിർത്തി സുരക്ഷാ സേനയുമായി (ബി‌എസ്‌എഫ്) ജൂൺ 17 ന് ജമ്മു കശ്മീരിൽ ഒരു ദിവസം മുഴുവൻ ചെലവഴിച്ച അദ്ദേഹം അവിടുത്തെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. അന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ..

‘ഇന്നത്തെ അതിർത്തികളിൽ കാവൽ നിൽക്കുന്ന ധൈര്യശാലികളുമായി അവിസ്മരണീയമായ ഒരു ദിവസം ചെലവഴിച്ചു. ഇവിടെ വരുന്നത് എപ്പോഴും ഒരു വിനീത അനുഭവമാണ്. യഥാർത്ഥ നായകന്മാരെ കണ്ടുമുട്ടുന്നതിൽ എന്റെ ഹൃദയത്തിൽ ബഹുമാനമല്ലാതെ മറ്റൊന്നുമല്ല’

അന്ന് സന്ദർശന വേളയിൽ, ഒരു 53 വയസുകാരൻ ഒരു തകർന്ന സ്കൂൾ കാണിക്കുകയും അത് പുനർനിർമ്മിക്കുന്നതിന് ഒരു കോടി രൂപ സംഭാവന നൽകണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു.തുടർന്നാണ് അക്ഷയ്‌കുമാർ ഒരു കോടി രൂപ സംഭാവന നൽകിയത്. അക്ഷയകുമാറിന്റെ പിതാവായ ഹരി ഓം ഭാട്ടിയയുടെ പേരിലാണ് സ്‌കൂൾ പണിയുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles