kajol
തെന്നിന്ത്യന്‍ താരം സൂര്യക്കും ബോളിവുഡ് താരം കാജോളിനും ഓസ്‍കാര്‍ കമ്മിറ്റിയിലേക്ക് ക്ഷണം. അക്കാഡമി ഓഫ് മോഷന്‍ പിക്ചേഴ്‍സ് ആര്‍ട്‍സ് ആന്‍ഡ് സയന്‍സസില്‍ അംഗമാകാനാണ് ഇരുവർക്കും ക്ഷണം.
ഇത്തരത്തില്‍ ക്ഷണിക്കപ്പെട്ട പ്രത്യേക അംഗങ്ങള്‍ക്ക് വര്‍ഷം തോറും ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്ക് വോട്ട് ചെയ്യാനുള്ള അർഹതയുമുണ്ട്. സൂര്യ നായകനായ സൂരറൈ പോട്ര് 2021ല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കാര്‍ എന്‍ട്രിയായിരുന്നു.
പുതിയ അംഗങ്ങളുടെ പട്ടിക അക്കാഡമി ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സംവിധായികയായ റീമ കഗ്‍ടി, ഡോക്യുമെന്ററി സംവിധായകരായ സുഷ്‍മിത് ഘോഷ്, റിന്റു തോമസ് എന്നിവര്‍ക്കും കമ്മിറ്റിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. റിന്റു തോമസ്, സുഷ്‍മിത് ഘോഷ് എന്നിവര്‍ സംവിധാനം ചെയ്‍ത റൈറ്റിംഗ് വിത്ത് ഫയര്‍ എന്ന ഡോക്യുമെന്ററിക്ക് ഇത്തവണ ഓസ്‍കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു.
ഇതിനകം തന്നെ അക്കാഡമിയുടെ ഭാഗമായുള്ള നിരവധി ഇന്ത്യക്കാരുണ്ട്. അമിതാഭ് ബച്ചന്‍, എ ആര്‍ റഹ്‍മാന്‍, വിദ്യാ ബാലന്‍, അലി ഫസല്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, പ്രിയങ്ക ചോപ്ര, ഏക്ത കപൂര്‍ തുടങ്ങിയവരാണ് നേരത്തേ തന്നെ ഓസ്കാർ കമ്മറ്റിയിലുള്ളത്.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…