Thursday, October 8, 2026

മഹാകുംഭമേളയിലെത്തി ബോളിവുഡ് നടി കത്രീന കൈഫ് !ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം

മഹാകുംഭമേളയില്‍ പങ്കെടുത്ത് നടി കത്രീന കൈഫ്. ഭര്‍ത്താവും നടനുമായ വിക്കി കൗശലിന്റെ മാതാവ് വീണയ്‌ക്കൊപ്പമാണ് നടി മഹാകുംഭമേളാ നഗരിയിലെത്തിയത്. പര്‍മര്‍ത് നികേത് ആശ്രമത്തില്‍ എത്തിയ നടി ആത്മീയ ഗുരുക്കളായ സ്വാമി ചിദാനന്ദ് സരസ്വതി, സാധ്വി ഭഗവതി സരസ്വതി എന്നവരില്‍ നിന്ന് അനുഗ്രഹം വാങ്ങി. പ്രാത്ഥനകൾക്ക് ശേഷം ത്രിവേണി സംഗമത്തില്‍ സ്‌നാനവും ചെയ്തു.

‘ഇത്തവണ ഇവിടെ വരാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഞാന്‍ സന്തോഷവതിയും നന്ദിയുള്ളവളുമാണ്. ദിവസം മുഴുവന്‍ ഇവിടെ ചെലവഴിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. അന്നദാനത്തില്‍ പങ്കെടുക്കാനായത് അനുഗ്രഹമായി കരുതുന്നു.’-കത്രീന കൈഫ് പ്രതികരിച്ചു.

പര്‍മത് നികേത് ആശ്രമത്തിന്റെ ഔദ്യോഗിക സമൂഹ മാദ്ധ്യമ പേജില്‍ കത്രീന കൈഫിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഈ മാസം 13-ന് വിക്കി കൗശലും മഹാകുംഭമേളയ്‌ക്കെത്തിയിരുന്നു. ഇഷ ഗുപ്ത, വിജയ് ദേവരകൊണ്ട, ഹേമാ മാലിനി, അക്ഷയ് കുമാര്‍ തുടങ്ങിയ താരങ്ങളും മഹാകുംഭമേളയില്‍ പങ്കെടുത്തിരുന്നു.

Related Articles

Latest Articles