Friday, May 10, 2024
spot_img

ബോളിവുഡ് എന്നെ അര്‍ഹിക്കുന്നില്ല; ഹിന്ദിയില്‍ ധാരാളം ഓഫറുകള്‍ ലഭിച്ചു, തെലുങ്ക് വിട്ട് എങ്ങോട്ടുമില്ല; ഹിന്ദി സിനിമകള്‍ ചെയ്ത് സമയം കളയാനില്ല; തുറന്നടിച്ച്‌ നടന്‍ മഹേഷ് ബാബു‍

നിരവധി ബോളിവുഡ് സിനിമകളിലേക്ക് തനിക്ക് ഓഫർ വന്നിരുന്നുവെന്ന് തെലുങ്ക് നടന്‍ മഹേഷ് ബാബു. പക്ഷേ തന്നെ അവര്‍ അര്‍ഹിക്കാത്തതിനാല്‍ അതൊന്നും സ്വീകരിച്ചില്ലെന്നും അദ്ദേഹംവ്യക്തമാക്കി. താന്‍ നിര്‍മിക്കുന്ന പുതിയചിത്രം മേജറിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നെ ഉള്‍ക്കൊള്ളാനാവാത്ത ഒരു സിനിമാലോകത്ത് സമയം കളയാന്‍ ഞാനില്ല. തെലുങ്ക് സിനിമയില്‍ ഇപ്പോള്‍ കിട്ടുന്ന ബഹുമാനവും താരമൂല്യവും വളരെ വലുതാണ്. അതുകൊണ്ട് തെലുങ്ക് വിട്ട് വേറെ എവിടെയെങ്കിലും പോയി സിനിമകള്‍ ചെയ്യുന്നതിനേക്കുറിച്ച്‌ ചിന്തിച്ചിട്ടില്ല. ‘- മഹേഷ് ബാബു പറഞ്ഞു.

തെലുങ്ക് സിനിമയിലെ വലിയ താരങ്ങളിലൊരാളാണ് മഹേഷ് ബാബു. ബിസിനസ്മാന്‍, ശ്രീമന്തുഡു, ഭരത് അനേ നേനു, മഹര്‍ഷി, സരിലേരു നീക്കെവ്വരു എന്നിവയാണ് അദ്ദേഹത്തിന്റെ ചില ഹിറ്റ് ചിത്രങ്ങള്‍. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍, നിങ്ങള്‍ ഒരു ഹിന്ദി സിനിമയില്‍ പ്രത്യക്ഷപ്പെടുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു- ”ഞാന്‍ അഹങ്കാരിയാണെന്ന് തോന്നാം, പക്ഷേ എനിക്ക് ഹിന്ദിയില്‍ ധാരാളം ഓഫറുകള്‍ ലഭിച്ചു. പക്ഷേ അവര്‍ക്ക് എന്നെ താങ്ങാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതുന്നു. എന്റെ സമയം പാഴാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. തെലുങ്ക് സിനിമയില്‍ എനിക്കുള്ള താരമൂല്യം, സ്‌നേഹം, മറ്റൊരു ഇന്‍ഡസ്ട്രിയിലേക്ക് പോകുന്നതിനെക്കുറിച്ച്‌ ഞാന്‍ ചിന്തിച്ചിട്ടില്ല. ഞാന്‍ ഇവിടെ സിനിമ ചെയ്യുമെന്നും അവ വലുതാകുമെന്നും ഞാന്‍ എപ്പോഴും കരുതിയിരുന്നു, എന്റെ വിശ്വാസം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി മാറുകയാണ്”.

മഹേഷ് ബാബു ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് മേജര്‍. മുംബൈ ഭീകരാക്രമണത്തിനിടെ വീരചരമം പ്രാപിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതകഥയാണ് ചിത്രം. ആദിവി ശേഷ് ആണ് നായകനായെത്തുന്നത്.

Related Articles

Latest Articles