Monday, October 12, 2026

മലയാളി ബോളിവുഡ് ഗായകൻ കൃഷ്ണകുമാറിന്റെ മരണം; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

കൊല്‍ക്കത്ത: മലയാളി ബോളിവുഡ് ഗായകൻ കൃഷ്ണകുമാര്‍ കുന്നത്തിൻ്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊൽക്കത്ത ന്യൂമാർക്കറ്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ കൊൽക്കത്തയിലെ ഒരു കോളേജിൽ പരിപാടി അവതരിപ്പിച്ച ശേഷം മണിക്കൂറുകൾക്കുള്ളിലാണ് കെ കെ കുഴഞ്ഞ് വീണ് മരിച്ചത്. അപ്രതീക്ഷിത അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

കൊൽക്കത്ത നസറുൾ മഞ്ചിലെ വിവേകാനന്ദ കോളേജിൽ ആയിരങ്ങളെ കോരിത്തരിപ്പിച്ച ലൈവ് ഷോയ്ക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങിയ 53 കാരനായ കെ കെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആശുപത്രിയിലെത്തുമ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നും

അതേസമയം, കെകെയുടെ വിടവാങ്ങലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ”കെ കെ എന്നറിയപ്പെടുന്ന പ്രശസ്ത ഗായകൻ കൃഷ്ണകുമാർ കുന്നത്തിന്റെ വിയോഗത്തിൽ ദുഖമുണ്ട്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ഹൃദയസ്പർശിയായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങൾ. കെകെയുടെ പാട്ടുകളിലൂടെ നാം എന്നും അദ്ദേഹത്തെ ഓർക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഹിന്ദി,തമിഴ്,കന്നഡ,മറാത്തി,ബംഗാളി,അസമീസ്,ഗുജറാത്തി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു. പുതിയ മുഖം എന്ന ചിത്രത്തിലൂടെ മലയാളത്തിലും കെ.കെയുടെ ശബ്ദമെത്തി. വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് കെ കെ. 1990 കളുടെ അവസാനത്തിൽ വലിയ ഹിറ്റായി മാറിയ ‘പാൽ’, ‘യാരോൻ’ തുടങ്ങിയ ഗാനങ്ങൾക്ക് ശബ്ദം നൽകിയത് കെ.കെയാണ്. 1999-ലെ അദ്ദേഹത്തിന്റെ ആദ്യ ആൽബം ‘പാൽ’ നിരൂപക പ്രശംസ നേടിയിരുന്നു.

Related Articles

Latest Articles