കണ്ണൂർ: തലശ്ശേരി ലോട്ടസ് ടാക്കീസിന് സമീപത്ത വീട്ടിൽ സ്ഫോടനം.അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു.നടമ്മൽ ഹൗസിൽ ജിതിനെന്ന യുവാവിന് വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റത്. ജിതിനെ ആദ്യം തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കിന്‍റെ അവസ്ഥ ഗുരുതരമായതിനാൽ പിന്നീട് അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി.
സ്ഫോടനം സംബന്ധിച്ച അന്വേഷണത്തിലാണ് പോലീസ്. പൊട്ടിയത് സ്റ്റീൽ ബോംബാണ് എന്നാണ് പോലീസ് നിഗമനം. ഒന്നിലധികം ബോംബുകൾ ഉണ്ടാവാനാണ് സാധ്യതയെന്നും കണ്ണൂർ കമ്മീഷണർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് അധികം വൈകാതെ വ്യക്തതയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

